Entertainment

'രണ്‍ബീര്‍ കപൂറിനോടോ രണ്‍വീര്‍ സിംഗിനോടോ എന്നാണ് വിവാഹമെന്ന് നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ?', സോനം കപൂര്‍ 

ആനന്ദ് അഹൂജയുമായുള്ള വിവാഹവും വിവാഹവേദിയുമെല്ലാം വാര്‍ത്തകളില്‍ ചര്‍ച്ചചെയ്യപ്പെടുന്നതിന്റെ അതൃപ്തിയിലാണ് താരത്തിന്റെ ഈ അഭിപ്രായപ്രകടനം

സമകാലിക മലയാളം ഡെസ്ക്

തന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അതിന്റെ പൂര്‍ണ്ണ നിയന്ത്രണം തന്റെ കൈയ്യില്‍ തന്നെയായിരിക്കണമെന്നും ബോളിവുഡ് താരം സോനം കപൂര്‍. ആനന്ദ് അഹൂജയുമായുള്ള വിവാഹവും വിവാഹവേദിയുമെല്ലാം വാര്‍ത്തകളില്‍ ചര്‍ച്ചചെയ്യപ്പെടുന്നതിന്റെ അതൃപ്തിയിലാണ് താരത്തിന്റെ ഈ അഭിപ്രായപ്രകടനം. 

തന്നേക്കുറിച്ചുള്ള കാര്യങ്ങള്‍ തുറന്നുപറയാന്‍ തയ്യാറാണെന്നും എന്നാല്‍ ഈ വിഷയത്തില്‍ മറ്റൊരു വ്യക്തി കൂടി ഉള്‍പ്പെട്ടിട്ടുണ്ട്, അതിനാല്‍ അദ്ദേഹത്തിന്റെ സ്വകാര്യതയെ ബഹുമാനിക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്നുമാണ് സോനത്തിന്റെ വാക്കുകള്‍. വിവാഹത്തേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സോനം. 

എന്തുകൊണ്ടാണ് എപ്പോഴും നടിമാരോട് മാത്രം എപ്പോഴും അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടാകുന്നതെന്നും ആരെങ്കിലും ഇതുവരെ രണ്‍ബീര്‍ കപൂറിനോടോ രണ്‍വീര്‍ സിംഗിനോടോ അവരുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ എന്നും സോനം ചോദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മകളുടെ ഇഷ്ടത്തിന് എതിര് നില്‍ക്കില്ല', ചൂട് കുറഞ്ഞിട്ട് അടുത്ത യാത്ര; ശരണ്യ വീട്ടിലെത്തി

'ആനപ്പിണ്ടത്തിന്റെ മണം കിട്ടി, വഴി മാറ്റി സഞ്ചരിച്ചു'; കനത്ത മഴയെയും തണുപ്പിനേയും അതിജീവിച്ച് കൊടുംവനത്തില്‍ സധൈര്യം ശരണ്യ

'വെറുതെ ഇരിക്കുമ്പോള്‍ കൂവി നോക്കി, തിരിച്ചു കൂവി; ദിവസവും മൂന്ന് ലിറ്റര്‍ വെള്ളം കുടിച്ചു, വാംഅപ്പും ചെയ്തു'

വോട്ടെടുപ്പ് ദിനത്തിലെ ഊബറിന്റെ സൗജന്യ യാത്ര; ബൈക്ക് ടാക്‌സികള്‍ക്ക് വിലക്ക്

ശബരിമല യുവതീപ്രവേശനം: ഒമ്പതംഗ ബെഞ്ചില്‍ നാളെ വാദം കേള്‍ക്കും

SCROLL FOR NEXT