കൊറോണ വൈറസ് വ്യാപനം മൂലം വീട്ടിലിരുന്ന് സമയം ചിലവഴിക്കേണ്ടി വന്നതോടെ പലരും നെറ്റഫ്ലിക്സിലും ഹോട്ട്സ്റ്റാറിലുമൊക്കെയാണ് അഭയം കണ്ടെത്തുന്നത്. പഴയ സിനിമകൾ വീണ്ടുമെടുത്ത് കാണുന്നതിനിടയിൽ സിനിമാപ്രേമികളുടെ ഏറെനാളായുള്ള ആശങ്കയ്ക്കാണ് ഒരു പുതിയ പരിഹാരം ഉണ്ടായിരിക്കുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത് ജയറാം, മഞ്ജു വാര്യർ, സുരേഷ് ഗോപി എന്നിവർ അഭിനയിച്ച സമ്മർ ഇൻ ബെത്‌ലഹേം എന്ന ചിത്രത്തിന്റെ ക്ലൈമാക്സാണ് വിഷയം.
ചിത്രത്തിൽ നായകനായ ജയറാമിനായി അഞ്ച് കസിൻസിൽ ആരാണ് പൂച്ചയെ അയച്ചത് എന്നായിരുന്നു സംശയം. ഈ സംശയത്തിന് ചിത്രത്തിൽ നിന്നുതന്നെ തെളിവുകൾ കണ്ടെത്തി പുതിയ ഉത്തരവുമായി എത്തിയിരിക്കുകയാണ് ദേവദാസ് എന്ന സിനിമാപ്രേമി. അപർണ എന്ന കഥാപാത്രമാണ് ചിത്രത്തിൽ രഹസ്യമായി ജയറാമിനോട് പ്രണയം സൂക്ഷിക്കുന്നതെന്നാണ് ഇയാളുടെ കണ്ടെത്തൽ . ഇതിനുള്ള കാരണവും ചിത്രങ്ങൾ സഹിതം ദേവദാസ് പങ്കുവച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണ്ണരൂപം
#stayhome #staysafe
സമ്മർ ഇൻ ബെത്ലാഹേമിലെ ആ പൂച്ചയെ അയക്കുന്ന കുട്ടിയെ ഓർക്കുന്നുണ്ടോ..ആരാണെന്ന് പറയാതെ ആ സിനിമ അങ്ങ് തീർന്നപ്പോ വല്ലാത്ത സങ്കടായി..ഇപ്പൊ വീട്ടിൽ ഒരു പണിയും ഇല്ലാതെ വെറുതെ ഇരുന്നപ്പോ ഞാൻ ആ കുട്ടിയെ ഒന്ന് തപ്പി പിടിക്കാം എന്ന് വച്ച്..എന്റെ ഒരു അനുമാന പ്രകാരം അപർണ്ണ(ആദ്യത്തെ ഫോട്ടോയിലെ കുട്ടി) എന്ന കഥാപാത്രം ആണ് ആ പൂച്ചയെ അയച്ചത്..
ഇനി എങ്ങനെ ആണെന്ന് നോക്കാം.. ആ രണ്ടാമത്തെ ചിത്രത്തിൽ റൂമിലേക്ക് പൂവ് എറിയുന്ന കൈ ശ്രദ്ധിച്ചോ? അതിൽ ചുവപ്പ് നൈൽ പോളിഷ് ആണ് ഉള്ളത്..എന്നാല്,എറിഞ്ഞ ആളെ തപ്പി ഇറങ്ങുന്ന സുരേഷ് ഗോപി മഞ്ജുവിനെ ആണ് കാണുന്നത്.. എന്നാൽ,മഞ്ജു നൈൽ പോളിഷ് ഇട്ടിരുന്നില്ല..അപ്പൊ എറിഞ്ഞത് മഞ്ജു അല്ല.. അന്നേ ദിവസം ഉച്ചയ്ക്ക് ആണ് ആ ക്ലാപ് ചെയ്യുന്ന സീൻ ഉള്ളത്..അതിൽ മൂന്ന് പേരാണ് ചുവപ്പ് നൈൽ പോളിഷ് ഇട്ടത്..അപർണ്ണ, ദേവിക, ഗായത്രി...ദേവിക എല്ലായ്പ്പോഴും ഫുൾ സ്ലീവ് വസ്ത്രം ആണ് ധരിക്കുന്നത്..അതുകൊണ്ട് ദേവിക അല്ല എന്തായാലും കക്ഷി..പിന്നെ ഉള്ളത് അപർണ്ണയും,ഗായത്രിയും ആണ്..ഇനി നമുക്ക് ക്ലൈമാക്സ് സീനിലേക്ക് പോകാം..അതിൽ ട്രെയിനിൽ നിന്നും പൂച്ചയെ പുറത്തേക്ക് കാണിക്കുന്ന കുട്ടിയുടെ കൈകളിൽ ആഭരണങ്ങൾ ഒന്നും കാണുന്നില്ല..എന്നാല് ട്രെയിനിൽ കേറുന്ന സീനിൽ ഗായത്രിയുടെ കയ്യിൽ ഒരു ബ്രേസ്ലെട് കാണാം.. അപ്പൊൾ ഗായത്രിയും ലിസ്റ്റിൽ നിന്നും പുറത്തായി..അതുകൊണ്ട് പൂച്ചയെ അയച്ചത് അപർണ്ണ ആവാൻ ആണ് സാധ്യത..
---------------------------------------------------------------
വെറുതെ ഇരിക്കുന്ന സമയങ്ങൾ ആനന്ദകരം ആക്കൂ..
നമ്മൾ അതിജീവിക്കും..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates