Entertainment

രാകുല്‍ പ്രീതിനെ കണ്ടിട്ട് ഛര്‍ദിക്കാന്‍ വരുന്നു; റൗഡി ബേബിയുടെ പ്രകടനം മികച്ചത്‌;  ശ്രീ റെഡ്ഡി

ഇതിനിടെ സമൂഹമാധ്യമത്തിലൂടെ ശ്രീറെഡ്ഡി നടത്തിയ ഒരു അഭിപ്രായം വിവാദമാവുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കെതിരെ മീടു കാംപെയ്‌നിലൂടെ രംഗത്തെത്തിയ നടിയാണ് ശ്രീറെഡ്ഡി. നടിമാര്‍ക്കെതിരെ നടക്കുന്ന വ്യാപകമായ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ അവര്‍ ശക്തമായി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഹൈദരാബാദ് ഫിലിം ചേമ്പറിന് മുന്നില്‍ അര്‍ധനഗ്‌നയായി പ്രതിഷേധിച്ചായിരുന്നു തുടക്കം. 

ഇതിനിടെ സമൂഹമാധ്യമത്തിലൂടെ ശ്രീറെഡ്ഡി നടത്തിയ ഒരു അഭിപ്രായം വിവാദമാവുകയാണ്. സെല്‍വരാഘവന്‍ ചിത്രം എന്‍ജികെയെക്കുറിച്ച് ശ്രീ റെഡ്ഡി എഴുതിയ പോസ്റ്റ് ആണ് വിവാദമായി മാറിയിരിക്കുന്നത്. സൂര്യ നായകനാകുന്ന ചിത്രത്തില്‍ സായ് പല്ലവി, രാകുല്‍ പ്രീത് സിംഗ് എന്നിവരാണ് മറ്റു താരങ്ങള്‍. അതില്‍ രാകുല്‍ പ്രീത് സിംഗിന്റെ അഭിനയത്തെ ശക്തമായി വിമര്‍ശിക്കുകയാണ് ശ്രീ റെഡ്ഡി. 

സിനിമയില്‍ രാകുല്‍ പ്രീത് വളരെ മോശമാണെന്നും കണ്ടിട്ട് തനിക്ക് ഛര്‍ദ്ദിക്കാന്‍ വന്നുവെന്നും ശ്രീ റെഡ്ഡി കുറിച്ചു. സായ് പല്ലവിയുടെ പ്രകടനം മികച്ചതാണെന്നും കുറിച്ചു. തന്റെ റൗഡി ബേബി എന്നാണ് ശ്രീ റെഡ്ഡി സായ് പല്ലവിയെ വിശേഷിപ്പിച്ചത്. 

എന്‍ജികെ എന്നതിന് പകരം വൈജികെ എന്നാണ് ശ്രീ റെഡ്ഡി കുറിച്ചിരിക്കുന്നത്. അതുകൊണ്ടു സിനിമ കാണാതെ തന്നെ രാകുലിനെ ആക്രമിക്കുക എന്ന ഉദ്ദേശത്തോടു കൂടി കുറിച്ച ഒരു പോസ്റ്റ് ആണിതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇതാദ്യമായല്ല ശ്രീറെഡ്ഡി രാകുലിനെ വിമര്‍ശിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു