Entertainment

'റാമും ജാനുവും പ്രണയികളാണ്, പക്ഷേ ഞങ്ങള്‍ അല്ല'; പ്രണയത്തിലാണെന്ന ഗോസിപ്പിന് എതിരേ ഗൗരിയും ആദിത്യയും

തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും പ്രണയത്തില്‍ അല്ലെന്നുമാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആദിത്യയും ഗൗരിയും പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

റാമിന്റേയും ജാനുവിന്റേയും പിന്നാലെയാണ് എല്ലാവരും. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ 96 ആരാധകരുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ്. ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തിയ തൃഷയും വിജയ് സേതുപതിയുമാണ് സോഷ്യല്‍ മീഡിയ നിറയെ. അതിനൊപ്പം ചിത്രത്തില്‍ ഇരുവരുടേയും ചെറുപ്പകാലം അവതരിപ്പിച്ച ആദിത്യയേയും ഗൗരിയേയും ആരാധകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. ഇരുവരുടേയും പ്രകടനത്തെ പുകഴ്ത്തുന്നതിനൊപ്പം ഇവരെക്കുറിച്ചുള്ള ഗോസിപ്പുകളും പരക്കുകയാണ്. 

ആദിത്യയും ഗൗരിയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രണയ വാര്‍ത്ത പ്രചരിക്കുന്നത്. ഗോസിപ്പുകള്‍ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇരുവരും. തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും പ്രണയത്തില്‍ അല്ലെന്നുമാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആദിത്യയും ഗൗരിയും പറഞ്ഞത്. 

'ഞങ്ങള്‍ പ്രണയത്തിലല്ല. റാമും ജാനുവുമായി സ്‌ക്രീനില്‍ ഞങ്ങള്‍ പ്രണയിച്ചു. എന്നാല്‍ ഓഫ് സ്‌ക്രീനില്‍ അല്ല. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. കുറച്ച് ബഹുമാനം കാണിക്കൂ.' എന്ന് ഗൗരി ട്വിറ്ററില്‍ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം