Entertainment

റൊമാന്റിക്ക് മൂഡില്‍ ചുംബിക്കാന്‍ ഒരുങ്ങി പ്രിയ വാര്യര്‍; പറ്റിച്ച് സിനു; കുറച്ച് വെള്ളം കുടിച്ചോളാന്‍ ആരാധകര്‍; വിഡിയോ

അഡാര്‍ ലൗവിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ഒരു കണ്ണിറുക്കലിലൂടെ പ്രിയങ്കരിയായി മാറിയ പ്രിയ വാര്യര്‍ ഇപ്പോള്‍ ബോളിവുഡില്‍ തിളങ്ങാനുള്ള തയാറെടുപ്പിലാണ്. ശ്രീദേവി ബംഗ്ലാവിന് പിന്നാലെ താരത്തെ കാത്ത് നിരവധി അവസരങ്ങളാണ് എത്തിയിരിക്കുന്നത്. അതിനിടെ തന്റെ ആദ്യ സിനിമയായ അഡാര്‍ ലൗവിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ചായാഗ്രാഹകന്‍ സിനു സിദ്ധാര്‍ത്ഥിനെയാണ് പ്രിയയ്‌ക്കൊപ്പം വീഡിയോയില്‍ കാണുന്നത്. 

റൊമാന്റിക് മൂഡില്‍ ചേര്‍ന്നിരിക്കുകയാണ് പ്രിയയും സിനുവും. അതിനിടെ സിനു അടുത്തേക്ക് വരുമ്പോള്‍ പ്രിയ ചുംബിക്കാന്‍ ഒരുങ്ങും. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ പ്രിയയെ പറ്റിച്ച് വെള്ളം കുടിക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. എന്റെ പ്രിയപ്പെട്ട സിനു സിദ്ധാര്‍ത്ഥിനൊപ്പമുള്ള ഇതെന്തിന്റെ കുഞ്ഞാടെ മൊമന്റ് എന്ന അടിക്കുറിപ്പിലാണ് രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും വിഡീയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചമ്മിയെ പ്രിയയുടെ മുഖം കാണാന്‍ രസമുണ്ടെന്നാണ് ഒരാളുടെ കമന്റ്. കുറച്ച് വെള്ളം പ്രിയയ്ക്ക് കൊടുക്കാനാണ് ഒരു ആരാധകന്‍ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വർഗീയത തുറന്നെതിർത്തവരെ വേട്ടയാടരുത്; അബ്‌ദുള്ള ബാസിലിനെതിരായ കേസ് പിൻവലിക്കണം; ആഭ്യന്തര വകുപ്പിന് മുന്നറിയിപ്പുമായി ലീഗ് എംഎൽഎമാർ

97 ലക്ഷം വരെ ശമ്പളം! SBI-യിൽ 207 ഓഫീസർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

20 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഇന്ത്യ എഎഫ്സി അണ്ടർ 20 ഏഷ്യൻ കപ്പ് ഫുട്ബോൾ പോരിലേക്ക്

'ഡൽഹിയിലെന്ന്' പറഞ്ഞ് കെസിയെ കാണാൻ രമ്യ ഹരിദാസ് പാലക്കാട്ടെത്തി; അന്വേഷണ സമിതിയെ തെറ്റിദ്ധരിപ്പിച്ചതായി ആക്ഷേപം; നടപടി ഉണ്ടാകില്ലെന്ന് സൂചന

ഇഎംഎസ് മന്ത്രിസഭയിലെ അംഗം; കമ്യൂണിസ്റ്റ് നേതാവിന്റെ അനുസ്മരണം സംഘടിപ്പിക്കാന്‍ ബിജെപി; 'ലക്ഷ്യം ദളിത് വോട്ട് ഉറപ്പിക്കല്‍'