Entertainment

റോഷനുമായി പ്രണയത്തിലാണോ? മനസു തുറന്ന് പ്രിയ വാര്യര്‍

റോഷന്റെ ജന്മദിനത്തില്‍ പ്രിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു

സമകാലിക മലയാളം ഡെസ്ക്

ഒരു അഡാര്‍ ലൗ എന്ന ഗാനത്തിലൂടെയാണ് പ്രിയ വാര്യരും റോഷന്‍ റഹ്മാനും ആരാധകരുടെ ജനപ്രീതി നേടുന്നത്. കണ്ണിറുക്കലിലൂടെ പ്രിയയാണ് എല്ലാവരുടേയും മനസ് കീഴടക്കിയത്. പിന്നീട് റോഷനേയും ശ്രദ്ധിക്കാന്‍ തുടങ്ങി. ഇതോടെ ആരാധകരുടെ ഇഷ്ടജോഡികളായി ഇരുവരും മാറി. അടുത്തിടെ റോഷന്റെ ജന്മദിനത്തില്‍ പ്രിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം എത്രത്തോളം ശക്തമാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു കുറിപ്പ്. എന്നാല്‍ ഇത് പുറത്തുവന്നതോടെ പ്രിയയും റോഷനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. 

ഇപ്പോള്‍ റോഷനുമായുള്ള ബന്ധത്തെക്കുറിച്ച് മനസു തുറക്കുകയാണ് പ്രിയ. താനും റോഷനും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നും പ്രണയമില്ലെന്നുമാണ് പ്രിയ പറയുന്നത്. ഒരു ചാനല്‍ അഭിമുഖത്തിനിടെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. 'ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതും സമപ്രായക്കാരുമായി സൗഹൃദം പങ്കിടുമ്പോള്‍ അത്തരത്തിലുള്ള പ്രചാരണങ്ങള്‍ ഉണ്ടാകും. അത് തികച്ചും സ്വാഭാവികമാണ്. ഗോസിപ്പുകള്‍ സിനിമയുടെ ഭാഗമാണ്. അതിന് കുറച്ചുകാലം മാത്രമെ ആയുസ്സുണ്ടാകൂ. എന്റെ ജോലി പൂര്‍ണ സംതൃപ്തിയോടും ആത്മാര്‍ഥതയോടും കൂടി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബാക്കിയെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്.'

ഒരു അഡാര്‍ ലൗ റിലീസായതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും നടി നൂറിനും പ്രിയയ്ക്കും റോഷനുമെതിരേ രംഗത്തുവന്നിരുന്നു. ശ്രീദേവി ബംഗ്ലയാണ് പ്രിയയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT