Entertainment

'ലച്ചുവിന് നല്‍കിയ പിന്തുണ എനിക്കും തരണം'; പുതിയ ചുവടുവയ്പ്പിനെക്കുറിച്ച് ജൂഹി, വിഡിയോ

ഉപ്പും മുളകിലെ ലച്ചു എന്ന കഥാപാത്രത്തെ സ്‌നേഹിച്ചതിന് നന്ദി പറഞ്ഞാണ് വിഡിയോ തുടങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്പും മുളകും എന്ന മിനിസ്‌ക്രീന്‍ പരമ്പരയിലൂടെ ശ്രദ്ധനേടിയ താരമാണ് ജൂഹി റുസ്തഗി. ലച്ചു എന്ന തന്‍രെ കഥാപാത്രം അതിമനോഹരമാക്കി താരം ആരാധക ഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചിരുന്നു. ലച്ചുവിന്റെ വിവാഹവും വിവാഹാഘോഷങ്ങളുമായിരുന്നു സീരിയലിനെ അടുത്തിടെ ഏറ്റവുമധികം ചര്‍ച്ചയാക്കിയത്. യഥാര്‍ത്ഥ വിവാഹം പോലെതന്നെ കൊണ്ടാടിയ ആ വിവാഹമാമാങ്കത്തിന് ശേഷം ലച്ചു സീരിയല്‍ വിടുകയാണോ എന്നായിരുന്നു ആരാധകരുടെ സംശയം.

ഇപ്പോഴിതാ ആരാധകരുടെ സംശയത്തിന് മറുപടിയുമായി ലച്ചു തന്നെ എത്തിയിരിക്കുകയാണ്. ഉപ്പും മുളകിലെ ലച്ചു എന്ന കഥാപാത്രത്തെ ഇത്രയധികം സ്‌നേഹിച്ചതിന് നന്ദി പറഞ്ഞാണ് വിഡിയോ തുടങ്ങുന്നത്. ഉപ്പും മുളകിലേക്കും താന്‍ ഇനി തിരിച്ചില്ലെന്ന് വിഡിയോയില്‍ താരം വ്യക്തമാക്കുന്നു. ഷൂട്ടും പ്രോഗ്രാമുകളും കാരണം പഠിത്തം നല്ല രീതിയില്‍ ഉഴപ്പിയെന്നും വീട്ടില്‍ നിന്നും സമ്മര്‍ദ്ദം ഏറിയപ്പോഴാണ് സിരിയല്‍ നിര്‍ത്താന്‍ തീരുമാനിച്ചതെന്നും താരം പറയുന്നു.

സിനിമയില്‍ നല്ല ഓഫറുകള്‍ വന്നാല്‍ ഉറപ്പായും ചെയ്യുമെന്നും ജൂഹി പറഞ്ഞു. അഭിനയം പോലെ തനിക്ക് ഇഷ്ടമുള്ള മറ്റൊന്നാണ് യാത്രകളെന്നും കിട്ടുന്ന സമയത്തെല്ലാം യാത്ര ചെയ്യാന്‍ ഇഷ്ടമുള്ള ആളാണ് താനെന്നും ജൂഹി പറയുന്നു. തന്റെ ഇനിയുള്ള യാത്രകളില്‍ പ്രേക്ഷകരെയും ഒപ്പം കൊണ്ടുപോകുമെന്നും അതിനായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയതായും ജൂഹി അറിയിച്ചു.

പെര്‍ഫെക്റ്റ് സ്‌ട്രേഞ്ചേഴ്‌സ് എന്നാണ് ചാനലിന് പേരിട്ടിരിക്കുന്നത്. ലച്ചുവിന്ന് നല്‍കിയ പിന്തുണ തനിക്കും തരണം എന്ന് അഭ്യര്‍ത്ഥിച്ചാണ് ജൂഹി വിഡിയോ അവസാനിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം