Entertainment

'ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എന്റെയൊപ്പം പണിക്കിറങ്ങരുതെന്ന് പറഞ്ഞിട്ടില്ലേ'; ഇടിച്ചിട്ട് ഷെയ്ന്‍, വലിയപെരുന്നാള്‍ ട്രെയിലര്‍

മയക്കുമരുന്നുമായി ബന്ധപ്പെട്ട ഡയലോഗുകളും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഷെയ്ന്‍ നിഗം നായകനായി എത്തുന്ന വലിയപെരുന്നാളിന്റെ ട്രെയിലര്‍ പുറത്ത്. വിന്റേജ് സ്റ്റൈലില്‍ കളര്‍ഫുളായാണ് ട്രെയിലര്‍. നിര്‍മാതാക്കളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂടുപിടിച്ചിരിക്കെയാണ് ട്രെയിലര്‍ പുറത്തുവരുന്നത്. കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും തികച്ചും സങ്കല്‍പ്പികമാണെന്ന് മുന്നറിയിപ്പിലാണ് വിഡിയോ തുടങ്ങുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട ഡയലോഗുകളും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ശബ്ദസാന്നിധ്യമാണ് നടന്‍ വിനായകനും ട്രെയിലറില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. മലയാള സിനിമയുടെ പ്രിയതാരം ക്യാപ്റ്റന്‍ രാജുവിന്റെ സ്മരണകളോടെയാണ് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്. 1.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഷെയ്‌നിന് പിന്തുണയുമായി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 20നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്നാണ്. ഡിമലും തസ്രിഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോജു ജോര്‍ജ്, സൗബിന്‍ സാഹിര്‍, വിനായകന്‍ തുടങ്ങിയ പ്രധാന താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

സഞ്ജുവിനെ തഴഞ്ഞു, ഏകദിനത്തിൽ ഇഷാൻ കിഷന് അവസരം; അഫ്ഗാന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഉപതെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം, മത്സരത്തില്‍ നിന്നും പിന്മാറി സ്ഥാനാര്‍ത്ഥി; ഫാല്‍ട്ടയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

എത്ര മാസം ആർത്തവം വരാതിരുന്നാൽ മെനോപോസ് ആയെന്ന് ഉറപ്പിക്കാം?

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 520 lottery result

SCROLL FOR NEXT