Entertainment

ലാലേട്ടന്‍ ഒരു വികാരം; ലിച്ചി കിസ്സ് ചെയ്യണമെന്ന് ചെമ്പന്‍ ചേട്ടന്‍; ജയറാമേട്ടന്‍ ഓരോ കഥയുണ്ടാക്കി തമാശകള്‍ പറയും; അന്ന പറയുന്നു

ലാലേട്ടന്‍ ഒരു വികാരം - ലിച്ചി കിസ്സ് ചെയ്യണമെന്ന് ചെമ്പന്‍ ചേട്ടന്‍ - ജയറാമേട്ടന്‍ ഓരോ കഥയുണ്ടാക്കി തമാശകള്‍ പറയും; അന്ന പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ലോനപ്പന്റെ മാമ്മോദീസ എന്ന ചിത്രത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട ലിച്ചി. ജയറാം നായകനാകുന്ന ചിത്രത്തില്‍ ലീന എന്ന കഥാപാത്രത്തെയാണ് അന്ന അവതരിപ്പിക്കുന്നത്. ചിത്രത്തില്‍''ജയറാമേട്ടനെ സിനിമയിലുടനീളം മോട്ടിവേറ്റ് ചെയ്യുന്ന കഥാപാത്രമാണ് ലീന. ഫാമിലി മൂവിയാണ്. തൃശൂര്‍ സ്ലാങ്ങാണ് സിനിമയില്‍. ജയറാമേട്ടനെപ്പോലൊരു താരത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ശാന്തിച്ചേച്ചിയെ നേരിട്ട് കാണാന്‍ കഴിഞ്ഞത് തന്നെ വലിയ കാര്യമെന്ന് ലിച്ചി പറയുന്നു

''സെറ്റില്‍ എല്ലാവരെയും ചിരിപ്പിക്കുന്ന ആളാണ് ജയറാമേട്ടന്‍. ഓരോ കഥയുണ്ടാക്കി തമാശകള്‍ പറയും. എന്നെ അനുകരിക്കും. അതുകൊണ്ട് വലിയ ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല.''- ലിച്ചി  പറയുന്നു.

അങ്കമാലി ഡയറീസിന്റെ ഓര്‍മകള്‍

ആദ്യം തിരക്കഥ വായിച്ചു കേള്‍പ്പിച്ചത് ചെമ്പന്‍ ചേട്ടനാണ്. ആദ്യം ലിച്ചി വരുന്നു, കിസ്സ് ചെയ്യുന്നു എന്നൊക്കെ വായിച്ചിട്ടാണ് ചെമ്പന്‍ ചേട്ടന്‍ തുടങ്ങിയത്. ഞാന്‍ ചെമ്പന്‍ ചേട്ടനോടു ചോദിച്ചു 'കിസ്സൊക്കെ ചെയ്യണോ?' 'ഏയ് ഇല്ലെടി, അങ്ങനെയൊന്നും ചെയ്യേണ്ട. അതൊക്കെ കംപ്യൂട്ടര്‍ വഴി ശരിയാക്കാം' എന്നു പറഞ്ഞു. 

ഷോട്ടെടുക്കുന്ന സമയം ലിജോ ചേട്ടന്‍ വന്ന് ലിച്ചി, ജസ്റ്റ് നീയൊരു ഫ്രണ്ടിനെ കിസ്സ് ചെയ്യില്ലേ അതുപോലെ ചെയ്തിട്ട് പോകാന്‍ പറഞ്ഞു. ഒടുവില്‍ ചേട്ടന്‍ പറഞ്ഞു 'വേണ്ട, ജസ്‌റ്റൊന്നു ഹഗ് ചെയ്താല്‍ മതി, നീ നോര്‍മലായിട്ട് എന്താ തോന്നുന്നത് അതുപോലെ ചെയ്താല്‍ മതി'. ഇന്നും ആ വഴി പോകുമ്പോള്‍, ആ വീടും വഴിയുമൊക്കെ കാണുമ്പോള്‍ ഒരുപാടു സന്തോഷം തോന്നാറുണ്ട്. 

ലിച്ചി ഒരിക്കലും എന്നെ വിട്ടുപോകില്ല. എല്ലാവരും ലിച്ചി എന്നുവിളിക്കുമ്പോള്‍ സന്തോഷമാണ്. ഞാന്‍ എന്നെ പരിചയപ്പെടുത്തുന്നതും ലിച്ചി എന്നുപറഞ്ഞാണ്, അന്ന പറയുന്നു. മോഹന്‍ലാലിനെ കുറിച്ചുള്ള ചോദ്യത്തിന് ലാലേട്ടന്‍ ഒരു വികാരമാണല്ലോ എന്നായിരുന്നു മറുപടി. കൂടെ അഭിനയിക്കുകയെന്ന് പറയുന്നത് തന്നെ ഭാഗ്യമാണെന്നും ലിച്ചി പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

2036ല്‍ കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ്- അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍

അവധിയാഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തി; വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു

SCROLL FOR NEXT