Entertainment

'ലാലേട്ടന്‍ ചെയ്തതുകൊണ്ട് മാത്രമാണ് പുലിമുരുകന്‍ ഹിറ്റായത്, മറ്റാര് ചെയ്താലും ഇത്ര കളക്ഷന്‍ ലഭിക്കില്ല'; ആഷിക് അബു

മോഹന്‍ലാല്‍ അഭിനയിച്ചതുകൊണ്ട് മാത്രമാണ് പുലിമുരുകന്‍ വമ്പന്‍ ഹിറ്റായത് എന്നാണ് ആഷിക് അബു പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ല റെക്കോഡുകളും തകര്‍ത്താണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍ മിന്നും വിജയം നേടിയത്. നീണ്ട നാള്‍ ഈ വിജയത്തിന്റെ ഹാങ്ങോവറിലായിരുന്നു മലയാള സിനിമ ലോകം. മോഹന്‍ലാല്‍ അഭിനയിച്ചതുകൊണ്ട് മാത്രമാണ് പുലിമുരുകന്‍ വമ്പന്‍ ഹിറ്റായത് എന്നാണ് ആഷിക് അബു പറയുന്നത്. മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. 

മോഹന്‍ലാല്‍ അഭിനയിച്ചത് കൊണ്ടാണ് പുലിമുരുകന്‍ ഹിറ്റായതെന്നും മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഇത്രയും കളക്ഷന്‍ നേടാനാവില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. പുലിമുരുകന്‍ ലാലേട്ടന്‍ ചെയ്തതു കൊണ്ട് മാത്രമാണ് ഹിറ്റായത്. അല്ലാതെ വേറൊരു താരം ചെയ്തിരുന്നുവെങ്കിലും ഇത്രയും വലിയ കളക്ഷന്‍ ചിത്രത്തിന് ലഭിക്കില്ലായിരുന്നു. അങ്ങനെ ലാലേട്ടനെ ഇത്തരത്തില്‍ സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന് ഒരു വിഭാഗം പ്രേക്ഷകര്‍ക്കുണ്ട്. അവര്‍ അത് ആസ്വദിക്കുന്നുണ്ട്' ആഷിക് പറഞ്ഞു. 

മോഹന്‍ലാല്‍ ഫാന്‍സ് ഇത് ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് ആഷിക് അബുവിന്റെ വാക്കുകള്‍. 25 കോടി മുടക്കി ചെയ്ത ചിത്രം 150 കോടിയില്‍ അധികം രൂപയാണ് വാരിയത്. വൈശാഖായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഉദയകൃഷ്ണയാണ് തിരക്കഥ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം