Entertainment

ലാല്‍ ജോസിന്റെ മകളുടെ വിവാഹനിശ്ചയ വീഡിയോ; തിളങ്ങി കാവ്യമാധവന്‍

ലാല്‍ ജോസ് തന്നെയാണ് സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കുവച്ചത് 

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ ലാല്‍ ജോസിന്റെ മകള്‍ ഐറിന്‍ മേച്ചേരിയുടെ വിവാഹനിശ്ച വിഡിയോ പുറത്തിറങ്ങി. ലാല്‍ ജോസ് തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വിഡിയോ പങ്കുവച്ചത്. കഴിഞ്ഞ മെയ് 26നായിരുന്നു ഐറിന്റെയും ജോഷ്വയുടെയും വിവാഹനിശ്ചയം. 

തൃശൂരില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം.മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, കാവ്യ മാധവന്‍, നവ്യ നായര്‍, അന്ന രേഷ്മ, ജയസൂര്യ, അനുശ്രീ, രമേഷ് പിഷാരടി, ആന്‍ അഗസ്റ്റിന്‍, ലെന, ഹരീശ്രീ അശോകന്‍, കമല്‍, അന്ന ബെന്‍, സിബി മലയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ലാല്‍ ജോസ് എന്ന സംവിധായകന്‍ മലയാള സിനിമയ്ക്കു നല്‍കിയ ഏറ്റവും മികച്ച സംഭാവനകളിലൊന്ന് പ്രതിഭയുള്ള നായികമാരെ കണ്ടെത്തിയതാകും. തന്റെ സിനിമകളിലൂടെ പരിചയപ്പെടുത്തിയ നായികമാരോടു ഊഷ്മളമായ ഹൃദയബന്ധം സൂക്ഷിക്കുന്ന ലാല്‍ ജോസ് അക്കാര്യം പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. അതു തെളിയിക്കുന്നതായിരുന്നു ലാല്‍ ജോസിന്റെ മകള്‍ ഐറിന്റെ വിവാഹനിശ്ചയ ചടങ്ങ്. ആന്‍ അഗസ്റ്റിന്‍, അനുശ്രീ, മുക്ത തുടങ്ങി ലാല്‍ ജോസിന്റെ സിനിമകളിലൂടെ അരങ്ങേറ്റം കുറിച്ചവരും അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമായിരുന്ന നായികമാകും ചടങ്ങിനെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ആക്രമണം; വളഞ്ഞിട്ട് നടുറോഡില്‍ തലയ്ക്കടിച്ച് വീഴ്ത്തി

കാസര്‍കോട് കെഎം ഷാജിക്ക്, കോഴിക്കോട് എപി അനില്‍ കുമാറിന്; മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി ഉത്തരവ്

'ജന നായകന് എന്ത് സംഭവിച്ചുവെന്ന് പറയാനുള്ള ധൈര്യമില്ല'; ദൂരുഹതയായി സംവിധായകന്റെ വാക്കുകള്‍; ആശങ്കയോടെ ആരാധകര്‍

വിഷപ്പാമ്പ് വയോധികനെ ചുറ്റിവരിഞ്ഞ് കിടന്നത് നാലു മണിക്കൂര്‍; പക്ഷാഘാതം വന്നു തളര്‍ന്നയാളുടെ അത്ഭുത രക്ഷപ്പെടല്‍

പൊറോട്ട എങ്ങനെ ആരോ​ഗ്യകരമായി കഴിക്കാം

SCROLL FOR NEXT