Entertainment

'ലിറ്റിൽ സ്റ്റാർസ്'; കുട്ടിക്കാലത്ത് ഒന്നിച്ച് പാർവതിയും റിമയും, ക്യൂട്ട്  

ചിത്രത്തിൽ കുട്ടിയുടുപ്പിട്ട പാർവതിയും ചുരുളൻ മുടി രണ്ടുവശത്തായി കെട്ടിവച്ച റിമയും പുൽതകിടിയിലൂടെ കൈപിടിച്ച് ഓടുന്നത് കാണാം

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുന്ന ഒന്നാണ് സിനിമാതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ. വേറുതെയിരുന്നു ബോറടിക്കുന്ന സമയത്ത് പഴയകാല ചിത്രങ്ങൾ പൊക്കിയെടുത്ത് അക്കാലത്തെ ഓർമ്മകളും ചേർത്ത് സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയാണ് പലരും. ഇത്തരത്തിൽ നടിമാരായ പാർവതി തിരുവോത്തും റിമ കല്ലിങ്കലും കഴിഞ്ഞദിവസങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. 

സിനിമാരം​ഗത്തെ അടുത്ത സുഹൃത്തുക്കളായ ഇരുവരുടെയും സൗഹൃദം കുട്ടിക്കാലത്തേക്കും കൂടെ പകർന്ന മറ്റൊരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പാർവതി പങ്കുവച്ച തന്റെ കുട്ടിക്കാല ചിത്രവും റിമയുടെ കുട്ടിക്കാലത്തെ ചിത്രവും ചേർത്തുവച്ചുള്ളതാണ് ഇത്. ലിറ്റിൽ സ്റ്റാർസ് എന്ന് കുറിച്ച് പങ്കുവച്ചിരിക്കുന്ന ചിത്രത്തിൽ കുട്ടിയുടുപ്പിട്ട പാർവതിയും ചുരുളൻ മുടി രണ്ടുവശത്തായി കെട്ടിവച്ച റിമയും പുൽതകിടിയിലൂടെ കൈപിടിച്ച് ഓടുന്നത് കാണാം. 

​ഗ്രാഫിക് ഡിസൈനറായ ജാബിർ എന്നയാൾ തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ച ചിത്രം പാർവതി സ്റ്റാറ്റസ് ആക്കിയതോടെയാണ് വൈറലായത്. ഇതുകണ്ട റിമ കല്ലിങ്കൽ ഈ ചിത്രം താൻ ഫ്രെയിം ചെയ്ത് സൂക്ഷിക്കും എന്നാണ് പ്രതികരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിമാനം ബഹിരാകാശത്തോളം; യാത്ര തുടങ്ങി അനില്‍ മേനോന്‍; വാനോളം മലയാളം

'ആകാശ നീല വേണ്ട, കടും നീല തന്നെ വേണം.. അതെന്താ'! ലോകകപ്പിൽ 'കുപ്പായ നിറം' ചില്ലറ കാര്യമല്ല

'ലൈവിനിടെ അപമാനിച്ചു'; 22കാരിയുടെ പരാതിയില്‍ 'തൊപ്പി'യുടെ കൂട്ടാളി മമ്മു പിടിയില്‍

'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും

കണ്ണൂരിലെ 5 സ്വകാര്യ ആശുപത്രികളിലെ നഴ്‌സ് സമരം ഒത്തുതീർന്നു