Entertainment

ലിസ്റ്റിന്റെ  മകള്‍ക്ക് പേരിട്ടത് സുപ്രിയ, പേരു പഠിക്കാന്‍ ഒരു വര്‍ഷം വേണ്ടിവരുമെന്ന് പൃഥ്വിരാജ്; വൈറലായി വിഡിയോ

പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയാണ് കുഞ്ഞിന് ഇസബെല്‍ എന്ന് പേരു നിര്‍ദേശിച്ചത്

സമകാലിക മലയാളം ഡെസ്ക്

നിര്‍മാതാവ് ലിസ്റ്റിന്‍ ജോസഫിന്റെ മകളുടെ മാമോദീസ ചടങ്ങില്‍ താരമായി നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും. നിരവധി താരങ്ങള്‍ പങ്കെടുത്ത ചടങ്ങിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ലിസ്റ്റിന്റെ മകള്‍ ഇസബെല്ലിന്റെ മാമോദിസ ചടങ്ങാണ് താരസാന്നിധ്യം കൊണ്ട് സമ്പന്നമായത്. ചടങ്ങില്‍വെച്ച് മകളുടെ പേരിന് പിന്നിലെ രഹസ്യവും ലിസ്റ്റിന്‍ തുറന്നു പറഞ്ഞു.

പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയാണ് കുഞ്ഞിന് ഇസബെല്‍ എന്ന് പേരു നിര്‍ദേശിച്ചത്. ഒരു താരമായല്ല താന്‍ ചടങ്ങിന് എത്തിയതെന്നും ലിസ്റ്റിനും താനും കുടുംബാംഗങ്ങള്‍ എന്നതിനേക്കാള്‍ ഉപരി കുടുംബം പോലെയാണെന്നും പൃഥ്വി പറഞ്ഞു. കുഞ്ഞിന്റെ പേര് എഴുതാനും പറയാനും ലിസ്റ്റിന് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. താനും ഭാര്യയും കഴിഞ്ഞാല്‍ മകള്‍ അലംകൃത ഏറ്റവും കൂടുതല്‍ കാണുന്നത് ലിസ്റ്റിനെയാണെന്നുംതാരം വ്യക്തമാക്കി. പൃഥ്വിരാജിന്റെ നിരവധി സിനിമകളാണ് ലിസ്റ്റിന്‍ നിര്‍മിച്ചിരിക്കുന്നത്. വന്‍ വിജയമായ ഡ്രൈവിങ് ലൈസന്‍സായിരുന്നു ഇരുവരും ഒരുമിച്ച അവസാന ചിത്രം.

സിനിമതാരങ്ങളും രാഷ്ട്രീയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. നരേന്‍, പ്രയാഗ മാര്‍ട്ടിന്‍, മിത്ര കുര്യന്‍, നിര്‍മാതാവ് ജോബി ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങിനെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT