Entertainment

ലൂസിഫറിന് രണ്ടാംഭാ​ഗം ?; 'അവസാനം എന്നത് തുടക്കം മാത്രം',  ഖുറേഷി അബ്രാമിന്റെ കാരക്ടര്‍ പോസ്റ്റർ പുറത്തുവിട്ടു

'അവസാനം എന്നത് തുടക്കം മാത്രമാണ്' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളിഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ  ലൂസിഫറിലെ അവസാനത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തു വിട്ടത്.  പോസ്റ്റർ  രണ്ടു  മണിക്കൂറിനിടെ 32,000 പേരാണ് കണ്ടത്. 

'അവസാനം എന്നത് തുടക്കം മാത്രമാണ്' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ഇത് ചിത്രത്തിന് രണ്ടാം ഭാഗം വരും എന്ന സൂചനയാണ് നല്‍കുന്നതെന്നാണ് ആരാധകരുടെ വിലയിരുത്തൽ. പല കാര്യങ്ങളിലും ചോദ്യങ്ങള്‍ ബാക്കിയാക്കി ചിത്രം അവസാനിപ്പിച്ചത് രണ്ടാം ഭാഗം ഒരുക്കുന്നതിന് വേണ്ടിയാണെന്ന വാദങ്ങൾ നേരത്തെ മുതൽ സജീവമായിരുന്നു. കാരക്ടർ പോസ്റ്ററിലെ വാചകം ഈ വാദത്തെ കൂടുതൽ സജീവമാക്കുകയാണ്.

സ്റ്റീഫൻ നെടുമ്പള്ളി, ഖുറേഷി അബ്രാം എന്നീ കഥാപാത്രങ്ങളാണ്  ലൂസിഫറിൽ മോഹൻലാൽ വേഷമിട്ടത്. ചിത്രത്തിലെ ഇരുപത്തിയൊമ്പത് കഥാപാത്രങ്ങളുടെ കാരക്ടര്‍ പോസ്റ്ററുകള്‍ നേരത്തെ പല ദിവസങ്ങളിലായി പുറത്തു വിട്ടിരുന്നു .

മാര്‍ച്ച് 28-നാണ് ലൂസിഫര്‍ തീയേറ്ററുകളില്‍ എത്തിയത്. മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, വിവേക് ഒബ്​റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങി ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. തിയേറ്ററുകൾ നിറഞ്ഞോടുന്ന ചിത്രം ഇതിനകം തന്നെ നൂറുകോടി ക്ലബിൽ ഇടംപിടിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത