Entertainment

ലോക്ക്ഡൗണ്‍ കാലത്ത് ജൂഹിക്ക് അതിഥികളായി മയിലുകള്‍, കൂടുതല്‍ ചിത്രങ്ങളുമായി ദിയയും; രസകരമായ കമന്റുകള്‍ കുറിച്ച് ആരാധകര്‍ 

മയിലുകള്‍ നിരത്തിലൂടെ നടക്കുന്നതും വീടുകളുടെ പോര്‍ച്ചിലും മറ്റും വന്നിരിക്കുന്നതും താരം പങ്കുവച്ച ചിത്രങ്ങളില്‍ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണ്‍ പ്രമാണിച്ച് താരങ്ങളെല്ലാം പുതിയ വിനോദങ്ങള്‍ കണ്ടെത്തുകയും ആരാധകരുമായി വിശേഷം പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ തന്റെ മുംബൈയിലെ വീടിന് മുന്നിലെത്തിയ വിരുന്നുകാരുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി ജൂഹി ചൗള. ബബൂര്‍നാദിലുള്ള തന്റെ വീടിനടുത്ത് വന്നെത്തിയ മയിലുകളുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. മയിലുകള്‍ നിരത്തിലൂടെ നടക്കുന്നതും വീടുകളുടെ പോര്‍ച്ചിലും മറ്റും വന്നിരിക്കുന്നതും താരം പങ്കുവച്ച ചിത്രങ്ങളില്‍ കാണാം. 

ജൂഹി പങ്കുവച്ച ചിത്രത്തിന് രസകരമായ കമന്റുകളാണ് ആരാധകര്‍ കുറിച്ചിരിക്കുന്നത്. 'മനുഷ്യര്‍ എവിടെയെന്ന് തേടിയിറങ്ങിയതാണ് അവ'രെന്ന് ഒരാള്‍ കുറിച്ചപ്പോള്‍ 'രണ്ടുകാലുള്ള കുരങ്ങന്മാരെ അന്വേഷിച്ചെത്തിയതാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. മനുഷ്യരെല്ലാം വീടുകളില്‍ ലോക്കായപ്പോള്‍ മൃഗങ്ങളും പക്ഷികളും അവരുടെ വഴികളില്‍ നിര്‍ഭയം എത്തുന്നു എന്ന അഭിപ്രായക്കാരാണ് ഏറെയും. 

ജൂഹിക്ക് പുറമേ നടി ദിയ മിർസയും സൗത്ത് മുംബൈയിൽ നിന്നുള്ള പീക്കോക്ക് വിശേഷങ്ങൾ ട്വിറ്ററിൽ പങ്കുവച്ചു. ലോകത്തിന്റെ പല ഭാഗത്തും നിരത്തുകളിലും വീട്ടുമുറ്റത്തുമൊക്കെ മൃഗങ്ങളെയും പക്ഷികളെയും കണ്ട സംഭവം ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.

ഓസ്ട്രിയയില്‍ അവധി ആഘോഷിക്കാന്‍ പോയ ജൂഹി മാര്‍ച്ച് 20നാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. അന്ന് മുതല്‍ കുടുംബത്തോടൊപ്പം ക്വാറന്റൈനിലാണ് താരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

'ഫ്രഷ് കട്ട്' അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി; നാളെ സംയുക്ത പരിശോധന

ക്ലാസിൽ സംസാരിച്ചതിന് അധ്യാപകൻ മുഖത്തടിച്ചു; പരാതിയുമായി 9ാം ക്ലാസ് വിദ്യാർഥി

'വല്ലോം മനസിലായോ മായ ? നല്ല സിനിമ നിങ്ങളെ തേടി വരണം'; മകളോട് മോഹൻലാൽ

'അത് ഞങ്ങളെ തകർത്തു കളഞ്ഞു, പിന്നെ കാണുന്നത് ഡോക്ടർമാർ സിപിആർ നൽകുന്നത്'; നടൻ പ്രദീപിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് മകൻ