Entertainment

വിജയ് സേതുപതി തൊടുപുഴയിൽ; രണ്ടാമത്തെ മലയാളം സിനിമയുടെ ചിത്രീകരണം തുടങ്ങി; ചിത്രങ്ങൾ

നവാഗതയായ ഇന്ദു വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിത്യ മേനോനാണ് നായിക

Author : സമകാലിക മലയാളം ഡെസ്ക്

പുതിയ മലയാളം സിനിമ 19 (1) (a) യുടെ ചിത്രീകരണത്തിനായി തമിഴ് സൂപ്പർതാരം വിജയ് സേതുപതി തൊടുപുഴയിൽ എത്തി. നവാഗതയായ ഇന്ദു വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിത്യ മേനോനാണ് നായിക. ഇന്നലെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 

വിജയ് സേതുപതിക്കും നിത്യയ്ക്കുമൊപ്പം ഇന്ദ്രജിത്ത് സുകുമാരൻ , ഇന്ദ്രൻസ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചിത്രീകരണം. തൊടുപുഴയിൽ നിന്നുള്ള വിജയ് സേതുപതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സിനിമയ്ക്കായി താരം സോൾട്ട് ആൻഡ് പെപ്പർ ലുക്ക് മാറ്റി. കുറ്റിത്താടിയും മീശയും വെച്ചാണ് താരം എത്തിയത്. ലോക്ക്ഡൗൺ കാലത്തെ സേതുപതിയുടെ മാസ് ലുക്ക് വൈറലായിരുന്നു. മാർക്കോണി മത്തായിയ്ക്കു ശേഷം വിജയ് സേതുപതി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. 

സോഷ്യൽ-പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമ നായകന്‍- നായിക സങ്കൽപ്പങ്ങളിൽ നിന്ന് മാറിയുള്ളതാണ്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. മനേഷ് മാധവനാണ് ഛായാഗ്രഹണം. വിജയ് ശങ്കര്‍ എഡിറ്റിങ്. സമീറ സനീഷ് വസ്ത്രാലങ്കാരം. ജയദേവന്‍ ചക്കാടത്താണ് സൗണ്ട് ഡിസൈന്‍. അന്‍വര്‍ അലിയാണ് ഗാനരചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ മരിച്ചു

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

SCROLL FOR NEXT