Entertainment

വിജിലേഷിന് കൂട്ടിന് ആളെ കിട്ടി; പങ്കാളിയെ തിരഞ്ഞുകൊണ്ടുള്ള പോസ്റ്റിന് പിന്നാലെ വിവാഹ അറിയിപ്പുമായി താരം

സംവിധായകൻ ദിലീഷ് പോത്തനും നടൻ വിനയ് ഫോർട്ടും ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച്  കമന്റ് ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നടൻ വിജിലേഷ് വിവാഹിതനാകുന്നു. താരം തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. ഭാവി വധുവിനൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘കല്ല്യാണം സെറ്റായിട്ടുണ്ടേ... ഡേറ്റ് പിന്നീട് അറിയിക്കാട്ടോ.... കൂടെ ഉണ്ടാവണം’ എന്ന കുറിപ്പിലാണ് തന്റെ നല്ലപാതിയെ താരം പരിചയപ്പെടുത്തിയത്.

സംവിധായകൻ ദിലീഷ് പോത്തനും നടൻ വിനയ് ഫോർട്ടും ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച്  കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഭാവിവധുവിന്റെ വിശേഷങ്ങൾ തിരക്കുന്നവരും നിരവധിയാണ്. കുറച്ചുനാൾ മുൻപാണ് വിജിലേഷ് തന്റെ പങ്കാളിയെ കണ്ടെത്താനായി സമൂഹമാധ്യമത്തിലൂടെ കുറിപ്പ് പങ്കുവെച്ചത്.

ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ- എന്നാണ് വിജിലേഷ് അന്ന് കുറിച്ചത്. മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് വിജിലേഷ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടർന്ന് വരത്തൻ, തീവണ്ടി, കപ്പേള എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

ഗോവിന്ദ് പൈയ്ക്കും അഭിഷേകിനും സെഞ്ച്വറി; സമനില പിടിച്ച് കേരളം

എമിറേറ്റ്‌സിൽ ജോലി നേടാം; ബിരുദം യോഗ്യത, ചെന്നൈയിൽ നിയമനം

എതിർ താരത്തിന്റെ മുടി പിടിച്ചുവലിച്ചു; വിനീഷ്യസ് ജൂനിയറിന് വിലക്ക്!

'ഇത്രയും കാലത്തിന് ശേഷം, ഇപ്പോഴാണ് എനിക്കൊരു ബ്രേക്ക് വേണമെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്'