തിരുവനന്തപുരം: ഗാന്ധി സിനിമ കണ്ട അതേ അനുഭവം തന്നെയാണ് കമല്‍ സംവിധാനം ചെയ്ത ആമി കണ്ടപ്പോഴുണ്ടായതെന്ന് സൂര്യാ കൃഷ്ണമൂര്‍ത്തി. സിനിമയിലെ സത്യസന്ധത തന്നെയാണ് പ്രധാന ഘടകം .. കടല്‍ പോലെ വിശാലമായ ഒരു മനസ്സ്. ആ മനസ്സിലൂടെയുള്ള ഒരു യാത്ര. കഥാകാരിയുടെ മനസ്സിലെ കൃഷ്ണനെ എന്തു മനോഹരമായാണ് കമല്‍ വരച്ചിരിക്കുന്നതെന്നും കൃഷ്ണമൂര്‍ത്തി പറയുന്നു.
'ആമി ' ഇന്നലെ പ്രിവ്യൂ കണ്ടു ..
സിനിമ കഴിഞ്ഞ് സീറ്റില്‍ നിന്ന് എണീറ്റപ്പോള്‍ ആദ്യം കണ്ടത് എന്റെ തൊട്ട് പിന്നിലെ സീറ്റില്‍ പൊട്ടി കരയുന്ന ഒരു സ്ത്രീയെയാണ് ..
ആമി ഒപ്പേ ,ആമി ഓപ്പേ എന്നു പറഞ്ഞു കരഞ്ഞ ആ സത്രീ മാധവിക്കുട്ടിയുടെ സഹോദരി സുലോചനയാണെന്ന് പിന്നീടറിഞ്ഞു ..
അവരുടെ അതേ മനോനിലയായിരുന്നൂ , മാധവിക്കുട്ടിയെ ദൂരെ നിന്നു മാത്രം കണ്ടിരുന്ന എനിക്കും ..
ഒരു കരിങ്കല്ല് നെഞ്ചില്‍ വച്ചതു പോലെ …
എന്നെ ക്ഷണിച്ച കമലിനെയും മഞ്ജുവിനേയും കാണണമെന്നുണ്ടായിരുന്നു .. മനസ്സ് നിറയെ വിങ്ങലായപ്പോള്‍ , കാണാനായില്ല .. കണ്ടില്ല.
ആ മര്യാദ ഞാന്‍ കാണിച്ചില്ല ..
ഞാന്‍ കണ്ട ഏറ്റവും നല്ല Bio Pic അറ്റന്‍ബറോയുടെ ഗാന്ധി തന്നെ ..
ഗാന്ധി കണ്ടപ്പോളുണ്ടായ അനുഭവം തന്നെ ആമി കണ്ടപ്പോഴും ഉണ്ടായി ..
സിനിമയിലെ സത്യസന്ധത തന്നെയാണ് പ്രധാന ഘടകം .. കടല്‍ പോലെ വിശാലമായ ഒരു മനസ്സ് … ആ മനസ്സിലൂടെയുള്ള ഒരു യാത്ര …
കഥാകാരിയുടെ മനസ്സിലെ കൃഷ്ണനെ എന്തു മനോഹരമായാണ് കമല്‍ വരച്ചിരിക്കുന്നത് ..
Kamal, you have told only thet ruth, and that too boldly, without fear…
ഇന്‍ഡ്യന്‍ സിനിമയില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല Bio Pic… 'ആമി' തന്നെ ..
വിദ്യാ ബാലന്‍ ഈ ചിത്രത്തില്‍ നിന്ന് ഒഴിവായത് അനുഗ്രഹമായി ..
A Blessing in Disguise..
മഞ്ജു നല്കിയത് വേഷപകര്‍ച്ചയാണോ, രൂപ പകര്‍ച്ചയാണോ ,ഭാവ പകര്‍ച്ചയാണോ ..
Manju, you are one of the wonders of the world.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates