Entertainment

വിവാഹം അടുത്ത ഫെബ്രുവരിയിലോ? കങ്കണ തുറന്നുപറയുന്നു 

അടുത്തിടെ നടന്ന ഒരു ഫാഷണ്‍ ഷോയില്‍ വിവാഹ വസ്ത്രത്തില്‍ റാംപ് വോക്ക് നടത്തിയ ശേഷമാണ് തന്റെ വിവാഹവാര്‍ത്ത കങ്കണ തുറന്ന് പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

തന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. അടുത്തിടെ നടന്ന ഒരു ഫാഷണ്‍ ഷോയില്‍ വിവാഹ വസ്ത്രത്തില്‍ റാംപ് വോക്ക് നടത്തിയ ശേഷമാണ് തന്റെ വിവാഹവാര്‍ത്ത കങ്കണ തുറന്ന് പറഞ്ഞത്. അടുത്ത ഫെബ്രുവരി വരെ ഡെഡ്‌ലൈന്‍ തരണമെന്നാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. 

കങ്കണ വീണ്ടും തന്റെ വിവാഹത്തെകുറിച്ച് തുറന്നുപറയുമ്പോള്‍ താരത്തിന്റെ മുന്‍പ്രണയങ്ങള്‍ തന്നെയാണ് ഗോസിപ് കോളങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഹൃതിക് റോഷനുമായി പ്രണയിത്തിലായിരുന്നെന്ന തുറന്നുപറച്ചിലിന് ശേഷമുണ്ടായ കോലാഹലങ്ങള്‍ അവസാനം കോടതിയുടെ പരിഗണനയില്‍ വരെ എത്തിയിരുന്നു. ഹൃതിക് തന്നെ പ്രണയിച്ചിരുന്നെന്നും തങ്ങള്‍ക്കിടയില്‍ പ്രണയസന്ദേശങ്ങള്‍ കൈമാറപ്പെട്ടിട്ടുണ്ടെന്നും കങ്കണ പറയുമ്പോള്‍ കങ്കണയുമായ പ്രൊഫഷണല്‍ ബന്ധത്തിനപ്പുറം ഒന്നുമില്ലെന്നാണ് ഹൃതിക് പറയുന്നത്. 

കങ്കണയുടെ മറ്റൊരു മുന്‍ കാമുകള്‍ അഥ്യായന്‍ സുമന്‍ താരം ബ്ലാക് മാജിക് ചെയ്തിരുന്നെന്ന ആരോപണമാണ് ഉന്നയിച്ചത്. എന്നാല്‍ തനിക്കെതിരെയുണ്ടായ എല്ലാ വിവാദങ്ങളെയും കാറ്റില്‍ പറത്തി വീണ്ടും പ്രണയത്തിലേക്ക് കടക്കുകയാണ് താരമെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT