Entertainment

'വീട്ടില്‍ നിന്ന് ഒരു മാസം മുന്നേ ഇറങ്ങുമ്പോള്‍ അറിഞ്ഞില്ല ഇജ്ജാതി ആവുമെന്ന്....; തിരിച്ചെത്തുമ്പോഴേക്ക് എന്താകുമോ എന്തോ' 

സരയുവിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോ പങ്കുവെച്ചാണ് വനിതാദിനത്തിൽ രസകരമായ ആശംസ സനൽ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

നിതാ ദിനത്തിൽ ഭാര്യയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് സഹസംവിധായകന്‍ സനല്‍ വി ദേവന്‍. നടി സരയു ആണ് സനലിന്റെ ഭാര്യ. സരയുവിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോ പങ്കുവെച്ചാണ് വനിതാദിനത്തിൽ രസകരമായ ആശംസ സനൽ പങ്കുവച്ചത്. 

'വീട്ടില്‍ നിന്ന് ഒരു മാസം മുന്നേ ഇറങ്ങുമ്പോള്‍, അറിഞ്ഞില്ല ഇജ്ജാതി ആവുമെന്ന്.... തിരിച്ചെത്തുമ്പോഴേക്ക് എന്താകുമോ എന്തോ....' സരയുവിന്റെ വിഡിയോയ്ക്കൊപ്പം വനിതാദിനാശംസകൾ നേർന്നുകൊണ്ട് സനല്‍ കുറിച്ചു. 

മിനിസ്‌ക്രീനിലെ സ്വന്തം താരമായ സരയൂ 2006ല്‍ ലോഹിതദാസിന്‍റെ 'ചക്കരമുത്തി'ലൂടെയാണ് സിനിമയിലെത്തുന്നത്. 2009ല്‍ 'കപ്പല്‍ മുതലാളി' എന്ന ചിത്രത്തിലാണ് സരയു ആദ്യമായി നായികാവേഷം കൈകാര്യം ചെയ്തത്. പിന്നീട് സഹനടി വേഷങ്ങളും മറ്റുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.  

ഉല്ലാസം, മരട് 357 തുടങ്ങിയ ചിത്രങ്ങളിലാണ് സരയൂ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിഖില്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു വരികയാണ് സനല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ആകാശത്തൊട്ടില്‍ പൊട്ടിവീണു; നിരവധിപേര്‍ക്ക് പരിക്ക്

പരസ്യചിത്രീകരണത്തിന് എത്തി; യുവ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു; അന്വേഷണം

ബക്രീദ് വിരുന്നിന് ശേഷം ഡിറ്റോക്സ് ഡയറ്റ് ആവശ്യമാണോ?

ദമ്പതികള്‍ക്ക് ഒരുമിച്ച് ലൈഫ് കവര്‍, ഡബിള്‍ പ്രൊട്ടക്ഷന്‍; അറിയാം എല്‍ഐസിയുടെ പുതിയ പോളിസി

'എന്തോന്ന് കോലമിത്, ഇങ്ങനെയാണോ കാമിയോയെ കൊണ്ടുവരുന്നത്!'; ട്രോളുകളിൽ നിറഞ്ഞ് 'കാട്ടാളനി'ലെ ലോകേഷിന്റെ അതിഥി വേഷം

SCROLL FOR NEXT