Entertainment

ശരിക്കും പ്രേതമുണ്ടോ? ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ വിക്കി കൗശലിന് പരിക്ക്

മുഖമിടിച്ച് വീണ വിക്കിക്ക് കവിളില്‍ 13 സ്റ്റിച്ചുകളുണ്ട്. കവിളെല്ലിന് സാരമായ ക്ഷതമേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇനിയെങ്ങാനും ശരിക്കും പ്രേതമുണ്ടോയെന്നാണ് ബോളിവുഡ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് . കാരണം മറ്റൊന്നുമല്ല ഹൊറര്‍ സിനിമയിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ബോളിവുഡ് താരം വിക്കി കൗശലിന് പരിക്കേറ്റതാണ്. ഗുജറാത്തിലായിരുന്നു വിക്കി നായകനായ ചിത്രത്തിന്റെ ഷൂട്ടിങ്. തരണ്‍ ആദര്‍ശാണ് സിനിമാ ചിത്രീകരണത്തിനിടെ വിക്കിക്ക് പരിക്കേറ്റ വിവരം ട്വീറ്റ് ചെയ്തത്.

വിക്കി വാതില്‍ തുറന്ന് ഓടുന്ന രംഗമാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. പെട്ടെന്ന് വാതില്‍ തകര്‍ന്ന് വിക്കിയുടെ മേലേക്ക് വീഴുകയും  മുഖത്ത്
 പരിക്കേല്‍ക്കുകയുമായിരുന്നു.   കവിളില്‍ 13 സ്റ്റിച്ചുകളുണ്ട്. കവിളെല്ലിന് സാരമായ ക്ഷതമേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി. 

അടുത്ത വര്‍ഷം തിയേറ്ററിലെത്തുന്ന ആക്ഷന്‍ ചിത്രത്തിലും ഷൂജിത് സര്‍ക്കാരിന്റെ 'ഉദ്ദം സിങിലും' കരണ്‍ ജോഹറിന്റെ 'തക്തി'ലും താരം അഭിനയിച്ച് വരികയായിരുന്നു. കരീന, രണ്‍വീര്‍, ആലിയ, ജാന്‍വിതുടങ്ങിയ താരങ്ങളാണ് 'തക്തി'ല്‍ അണിനിരക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഇ ഡി ഓഫീസിൽ നിന്ന് മടങ്ങി വീണ

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

എറിഞ്ഞിട്ട് ബൗളര്‍മാര്‍, ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ തകര്‍ന്നുവീണ് അഫ്ഗാനിസ്ഥാന്‍; പരമ്പര സ്വന്തമാക്കി

SCROLL FOR NEXT