Entertainment

''ശെടാ, ഈ മനുഷ്യന് പ്രായം കൂടും തോറും സൗന്ദര്യം കൂടുകയാണല്ലോ'': മമ്മൂട്ടിയുടെ മാസ് ലുക്ക് വൈറല്‍

മമ്മൂട്ടിയെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പതിനെട്ടാം പടിയുടെ ലൊക്കേഷന്‍ ചിത്രമാണ് ഇന്നലെ പുറത്ത് വിട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

ഉയരം കൂടും തോറും സ്വാദും കൂടി വരും എന്ന മോഹന്‍ലാല്‍ പരസ്യം പോലെ, പ്രായം കൂടും തോറും സൗന്ദര്യം കൂടി വരുമെന്ന് മമ്മൂട്ടിക്ക് വേണ്ടി ബയോ തയ്യാറാക്കേണ്ടി വരുമോ എന്ന് ആലോചിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ ഇന്നലെ പുറത്തുവിട്ട ചിത്രത്തിന് താഴെ വരുന്ന കമന്റുകളെല്ലാം താരത്തിന്റെ പ്രായത്തെക്കുറിച്ചും മികച്ച ലുക്കിനെക്കുറിച്ചുമാണ്.

മമ്മൂട്ടിയെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പതിനെട്ടാം പടിയുടെ ലൊക്കേഷന്‍ ചിത്രമാണ് ഇന്നലെ പുറത്ത് വിട്ടത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി പങ്കുവച്ച വ്യത്യസ്ത ഗെറ്റപ്പിലുള്ള ചിത്രം വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.  

മുടി നീട്ടി വളര്‍ത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാസ് ലുക്കിലാണ് മമ്മൂട്ടി നില്‍ക്കുന്നത്.  താരത്തിന്റെ പുതിയ ഗെറ്റപ്പ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 
'67 വയസുള്ള ഇങ്ങേരെ ക്കാണുമ്പോഴാ 30 വയസുള്ള എന്നെ എടുത്ത് കിണറ്റില്‍ ഇടാന്‍ തോന്നുന്നത്' ചിത്രത്തിന് താഴെ ഒരു ആരാധകന്‍ കുറിക്കുന്നു. 'ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍' എന്ന് വേറൊരു ആരാധകന്റെ കമന്റ്. ശെടാ, ഈ മനുഷ്യന് പ്രായം കൂടും തോറും സൈന്ദര്യം കൂടുകയാണല്ലോ' ഇങ്ങനെയും ഒരു ആരാധകന്‍ കുറിച്ചു.

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് പതിെനട്ടാം പടി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ പ്രാധാന്യമുള്ള ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. മൂന്നു ചിത്രങ്ങളിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ട, മാമാങ്കം, പതിനെട്ടാംപടി എന്നീ ചിത്രങ്ങളാണ് ഒരേ സമയം പുരോഗമിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് തങ്ങളുടെ 'പരാജയപ്പെട്ട ഉത്പന്നം' എത്രനാള്‍ ലോഞ്ച് ചെയ്യും? രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മോദി

ആർലേക്കർക്ക് ഔദ്യോ​ഗിക യാത്രയയപ്പ് നൽകി സർക്കാർ; പുതിയ ​ഗവർണർക്ക് ഊഷ്മള വരവേൽപ്പ്, സത്യപ്രതിജ്ഞ നാളെ

ശബരിമല തീർഥാടകർക്ക് ആശ്വാസം; സംസ്ഥാനത്ത് എവിടെ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി ബസ് ചാർട്ട് ചെയ്യാം

കഫീന്‍ വന്ധ്യതയ്ക്ക് കാരണമാകുമോ? ദിവസം മൂന്ന് കപ്പ് കാപ്പി കുടിക്കുന്നവര്‍ അറിയേണ്ടത്

ശിവഗിരി മഠം ട്രസ്റ്റ്‌ തെരഞ്ഞെടുപ്പ്: നിലവിലെ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് തോൽവി; സമിതിയിൽ പുതുതായി 5 പേർ‌