Entertainment

ശ്രീദേവിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ നിറഞ്ഞ ചിരിയുമായി ജാക്വിലിന്‍; അവിടെ ചിരിക്കൊനൊന്നുമില്ലെന്ന് സോഷ്യല്‍ മീഡിയ

ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ജാക്വിലിനെ ചീത്തവിളിക്കാന്‍ മത്സരിക്കുകയാണ് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; നടി  ബോളിവുഡ് താരറാണി ശ്രീദേവിയുടെ സംസ്‌കാര ചടങ്ങിനിടെ ചിരിച്ചതിന് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് നേരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ശ്രീദേവിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച മുംബൈയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിറഞ്ഞ ചിരിയുമായി നില്‍ക്കുന്ന താരത്തിന്റെ ചിത്രം പുറത്തുവന്നതാണ് വിമര്‍ശനത്തിന് കാരണമായത്. മരിച്ച വ്യക്തിയെ ബഹുമാനിക്കാന്‍ പഠിക്കണം എന്ന് പറഞ്ഞ് നിരവധി പേരാണ് ജാക്വിലിന് നേരെ രോക്ഷം കൊള്ളുന്നത്. 

ശ്രീദേവിയുടെ മൃതദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ നിരവധി ബോളിവുഡ് താരങ്ങളാണ് എത്തിയത്. സ്‌പോര്‍ട്‌സ് ക്ലബ്ബിന് പുറത്ത് നില്‍ക്കുകയായിരുന്ന ജാക്വിലില്‍ സഹതാരത്തിനെ കണ്ടപ്പോള്‍ ചിരിക്കുകയായിരുന്നു. ഇത് ഉടന്‍ ക്യാമറകള്‍ ഒപ്പിയെടുത്തു. ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ജാക്വിലിനെ ചീത്തവിളിക്കാന്‍ മത്സരിക്കുകയാണ് ആരാധകര്‍.

'സംസ്‌കാര ചടങ്ങില്‍ നില്‍ക്കുകയാണ് എന്ന ബോധം ജാക്വിലിന് ഇല്ലേ, ഏതോ അവാര്‍ഡ് ഷോയില്‍ നില്‍ക്കുന്നതുപോലെയാണ് അവര്‍ ചിരിക്കുന്നത്. നിങ്ങള്‍ക്ക് ദുഖമില്ലെങ്കില്‍ വെറുതെ ഒരു ചടങ്ങിനായി അവിടെപോകരുത്.'- ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. മരിച്ച ആത്മാവിനോട് ബഹുമാനമില്ലെങ്കില്‍ അന്ത്യോചാരം അര്‍പ്പിക്കാന്‍ പോകരുത്. അവിടെ ചിരിക്കാനൊന്നുമില്ലെന്നും മറ്റുചിലര്‍ പ്രതികരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെയ്‌സ്വാളിന് സെഞ്ച്വറി, ഏകദിന പരമ്പര ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 9 വിക്കറ്റിന്റെ ജയം

'മതബോധം കൈവരിക്കാത്ത ഒരു കുട്ടിയുടെ പെട്ടെന്നുള്ള അഭിപ്രായം'; മകളുടെ പരാമര്‍ശം തിരുത്തി മുനവ്വറലി ശിഹാബ് തങ്ങള്‍

'കേരള സര്‍ക്കാര്‍ വട്ടപ്പൂജ്യം'; തൃശൂരില്‍ ബിജെപി പ്രചാരണത്തിന് ഖുശ്ബുവും

ശബരിമല കേസുകളില്‍ നടപടിയെന്ത്? മൂന്നു മാസമായി മറുപടിയില്ല; സ്പീക്കര്‍ക്ക് കോണ്‍ഗ്രസിന്റെ കത്ത്

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊന്നു

SCROLL FOR NEXT