Entertainment

സംഗീതസംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

സഹോദരന്‍ സാജിദുമായി ചേര്‍ന്ന് നിരവധി സിനിമകളില്‍ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

മുംബൈ : ബോളിവുഡ് സംഗീതസംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു. 42 വയസ്സായിരുന്നു. വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

സഹോദരന്‍ സാജിദുമായി ചേര്‍ന്ന് നിരവധി സിനിമകളില്‍ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. വാണ്ടഡ്, ഏക്താ ടൈഗര്‍ ദബാങ് തുടങ്ങിയവ വാജിദ് സംഗീതമൊരുക്കിയ പ്രധാന ചിത്രങ്ങളില്‍പ്പെടുന്നു.

1998 ല്‍ സല്‍മാന്‍ ഖാന്‍ ചിത്രം പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് വാജിദ് ഖാന്‍ രംഗപ്രവേശനം ചെയ്യുന്നത്. ചോരി ചോരി, ഹലോ ബ്രദര്‍, മുജ്‌സെ ശാദി കരോഗി, പാര്‍ട്ണര്‍ തുടങ്ങി നിരവധി ചിത്രങ്ങളിലാണ് സാജിദ്-വാജിദ് കൂട്ടുകെട്ട് സംഗീതമൊരുക്കിയത്. പാര്‍ട്ണര്‍ എന്ന ചിത്രത്തില്‍ വാജിദ് ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തീരുവ 18 ശതമാനമായി കുറയും'; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ധാരണയായതായി ട്രംപ്

കെ ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം

'കോടാലിക്കൈയായി നിലകൊണ്ടയാളുകള്‍ക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനം'; വി കുഞ്ഞികൃഷ്ണനെതിരെ എം വി ഗോവിന്ദന്‍

'മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വില'; കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗണേഷ് കുമാര്‍

ഇഗ്നോ ജനുവരി സെഷൻ പ്രവേശനം: അപേക്ഷാ തീയതി ഫെബ്രുവരി 15 വരെ നീട്ടി

SCROLL FOR NEXT