Entertainment

സംവിധായകൻ പി ഗോപികുമാർ അന്തരിച്ചു 

1977 ൽ അഷ്‌ടമംഗല്യം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്

സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ പി ഗോപികുമാർ അന്തരിച്ചു. 77 വയസ്സായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. സംസ്കാരം ഇന്നു ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ. 

മലയാള സിനിമയിൽ സഹസംവിധായകനായി തുടങ്ങിയ ഗോപി 1977 ൽ 'അഷ്‌ടമംഗല്യം' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്. കമൽ ഹാസനായിരുന്നു കന്നി ചിത്രത്തിലെ നായകൻ. ഹർഷബാഷ്പം, മനോരഥം, പിച്ചിപ്പൂ, ഇവൾ ഒരു നാടോടി, കണ്ണുകൾ, തളിരിട്ട കിനാക്കൾ, കാട്ടുപോത്ത്, അരയന്നം എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്നവയാണ്. 

സംവിധായകൻ പി ചന്ദ്രകുമാർ, ഛായാഗ്രാഹകൻ പി സുകുമാർ, നടൻ പി വിജയകുമാർ എന്നിവർ സഹോദരങ്ങളാണ്. സംവിധായകൻ പി ഭാസ്കരന്റെയൊപ്പം അരങ്ങേറിയ ​ഗോപികുമാറിന്റെ മനോരഥം, പിച്ചിപ്പൂ തുടങ്ങിയ ചിത്രങ്ങളിൽ ഭാസ്കരൻ വേഷമിടുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാൽപ്പാറയിൽ വാഹനാപകടം; 9 മലയാളികൾക്ക് ദാരുണാന്ത്യം

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; വനിത സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

കൊടുംചൂടിൽ വെന്തുരുകി കേരളം; പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത

'മാനസിക പീഡനം അങ്ങേയറ്റം, സഹിക്കാൻ വയ്യ'; ദ്രോണാചാര്യ അവാർഡ് ജേതാവായ കോച്ചിനെതിരെ ​നീരജ് ചോപ്രയും സുമിത് ആന്റിലും; ​ഗുരുതര ആരോപണങ്ങൾ

മഴ കൊടുത്ത 1 പോയിന്റുണ്ട്, കൊല്‍ക്കത്ത ഇന്നും ജയിച്ചില്ല! ഗുജറാത്തിനെ നയിച്ച് ഗില്‍

SCROLL FOR NEXT