Entertainment

'സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും'; പ്രിയ വാര്യര്‍ 

നടി അടുത്തിടെ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് നടി പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൗ റിലീസും ബോളുവുഡ് അരങ്ങേറ്റവുമൊക്കെയായി വാര്‍ത്തകളില്‍ സ്ഥിരം സാന്നിധ്യമാണ് താരമിപ്പോള്‍. എന്നാല്‍ നടി അടുത്തിടെ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ ഔദ്യോ?ഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് താരത്തിന്റെ പോസ്റ്റ്.

'സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിന് അവരെ പോലെയാകണം? മൗനം പാലിക്കുന്നു എന്ന് മാത്രം. കാരണം എന്തുതന്നെയായാലും വിധി സംസാരിക്കു. ആ സമയം ഒട്ടും ദൂരെയുമല്ല', പ്രിയ കുറിച്ചു. 

എന്നാല്‍ താരം ഇത്തരത്തിലൊരു പോസ്റ്റ് ഇട്ട സാഹചര്യമോ ആരെക്കുറിച്ചാണ് പോസ്റ്റ് എന്നതോ വ്യക്തമല്ല. അഡാര്‍ ലൗവിലെ പ്രിയയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയതും സഹതാരങ്ങളില്‍ അതുണ്ടാക്കിയ പ്രശ്‌നങ്ങളുമെല്ലാം ഇതിനിടയില്‍ ചര്‍ച്ചയായിരുന്നു. പ്രിയ ബോളിവുഡില്‍ അഭിനയിക്കുന്ന ശ്രീദേവി ബംഗ്ലാവും ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ രണ്ട് സംഭവങ്ങളില്‍ ഒന്നാകാം പോസ്റ്റില്‍ പ്രിയ പ്രതിപാദിച്ചിരിക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറിഞ്ഞു പിടിച്ച് വരുണ്‍, നെതര്‍ലന്‍ഡ്‌സിനെയും വീഴ്ത്തി ഇന്ത്യ

ശബരിമല തീര്‍ഥാടകരെ റോഡില്‍ ഇറക്കിവിട്ട സംഭവം; ഡ്രൈവറെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി, കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം

ഐസിഫോസിൽ ഒഴിവുകൾ, അഭിമുഖം ഫെബ്രുവരി 24നും 26 നും

എല്ലാ ശനിയാഴ്ചയും ഹാജരാകണം, ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്ക്ക് ഉപാധികളോടെ ജാമ്യം

'ഇനി വേണ്ട ആ ഇരുണ്ട യുഡിഎഫ് കാലം'; വിവാദങ്ങള്‍ ഓര്‍മപ്പെടുത്തി എല്‍ഡിഎഫ് സൈബര്‍ ക്യാംപയിന്‍

SCROLL FOR NEXT