Entertainment

'സത്യത്തില്‍ കങ്കണയുടെ പ്രശ്‌നം എന്താണ്? എല്ലാവരും അഭിനന്ദിക്കുന്നതാണോ' ; ഒന്നും മനസിലാവുന്നില്ലെന്ന് സോയാ അക്തര്‍

കങ്കണയുടെ പ്രശ്‌നം എന്താണെന്ന് തിരിച്ചറിയാന്‍ പോലും കഴിയുന്നില്ല. അനാവശ്യമായി ആളുകളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പര്‍താരം കങ്കണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോയാ അക്തര്‍. കങ്കണയുടെ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായാണ് ഓടുന്നത്. എല്ലാവരും അവരെ പ്രശംസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുമുണ്ട്. എന്നിട്ടും എന്തിനാണ് ഇങ്ങനെ വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് മനസിലാവുന്നില്ല. കങ്കണയുടെ പ്രശ്‌നം എന്താണെന്ന് തിരിച്ചറിയാന്‍ പോലും കഴിയുന്നില്ല. അനാവശ്യമായി ആളുകളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും സോയ അക്തര്‍ പറഞ്ഞു.
ബോളിവുഡിലെ സഹപ്രവര്‍ത്തകര്‍ തന്നെ പിന്തുണയ്ക്കുന്നില്ലെന്നും ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ആരോപിച്ച് കങ്കണ നേരത്തേ രംഗത്തെത്തിയിരുന്നു.

കങ്കണയുടെ 'മണികര്‍ണിക' കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചും പ്രദര്‍ശനം തുടരുകയാണ്. 90 കോടിയാണ് ഇതുവരെ ചിത്രം നേടിയത്. ആമിര്‍ഖാനും ആലിയ ഭട്ടും തന്റെ ചിത്രത്തിന്റെ പ്രൊമോഷന് എത്തിതിരുന്നത് താരത്തെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചത്.

വളരെ രൂക്ഷമായ ഭാഷയില്‍ കങ്കണ ആലിയയെ വിമര്‍ശിക്കുകയും ചെയ്തു. കരണ്‍ജോഹറിന്റെ കളിപ്പാവയാണെന്നായിരുന്നു താരത്തിന്റെ ആക്ഷേപം. എന്നാല്‍ കങ്കണയുമായുള്ളത് സ്വകാര്യമായി പറഞ്ഞ് തീര്‍ത്തുകൊള്ളാമെന്നായിരുന്നു ആലിയയുടെ പ്രതികരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

SCROLL FOR NEXT