Entertainment

സഹോയുടെ റിലീസ് നീളുന്നു; മാനസിക സമ്മര്‍ദ്ദത്തില്‍ ആരാധകന്‍ ജീവനൊടുക്കി

സാഹോയുടെ നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സും സംവിധായകന്‍ സുജീത്തുമാണ് തന്റെ ആത്മഹത്യയ്ക്ക് കാരണക്കാര്‍ എന്നാണ് യുവാവിന്റെ ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

പ്രഭാസ് നായകനായെത്തുന്ന് സഹോയ്ക്കായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ചിത്രം ഉടന്‍ തീയെറ്ററില്‍ എത്തും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതല്ലാതെ റിലീസ് ഡേറ്റ് പോലും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടില്ല. ഇതിന്റെ ദുഃഖം പ്രഭാസിന്റെ ആരാധകര്‍ക്കുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ ആത്മഹത്യ ചെയ്തിരിക്കുകയാണ് ഒരു ആരാധകന്‍. 

കൃഷ്ണ എന്നു പേരുള്ള ആരാധകനാണ് സഹോയുടെ റിലീസ് നീളുന്നതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ആത്മഹത്യാകുറിപ്പിലൂടെയാണ് കൃഷ്ണ ഇത് വ്യക്തമാക്കിയത്. സാഹോയുടെ നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സും സംവിധായകന്‍ സുജീത്തുമാണ് തന്റെ ആത്മഹത്യയ്ക്ക് കാരണക്കാര്‍ എന്നാണ് യുവാവിന്റെ ആരോപണം. സിനിമയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിടാതെ റിലീസ് നീട്ടിക്കൊണ്ട് പോകുകയാണെന്നും ഇത് തന്നെ കടുത്ത മാനസിക പ്രതിസന്ധിയിലാക്കിയെന്നുമാണ് കത്തില്‍ പറയുന്നത്. 

സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. തമിഴ്- തെലുങ്ക് പ്രേക്ഷകരുടെ താരാരാധനയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇത് പ്രഭാസിനെ പരിഹസിക്കാന്‍ എഴുതിയതാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇങ്ങനെയുള്ള ആരാധകരെ പ്രോത്സാഹിപ്പിക്കരുതെന്നും ഇവര്‍ സമനില തെറ്റിയവരുണെന്നും സിനിമയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT