Entertainment

പുതുവര്‍ഷത്തില്‍ കാണുക, ഷെയിനിന്റെ കിടിലന്‍ ഡാന്‍സ്

2018ലെ ഷെയിന്‍ മാജിക് തുടങ്ങുന്നത് അജിത്കുമാര്‍ സംവിധാനം ചെയ്യുന്ന 'ഈട'യിലൂടെയാണ്. കണ്ണൂര്‍ പശ്ചാതലമാക്കിയ ഒരു തീവ്ര പ്രണയകഥയാണ് ഈടയുടെ ഇതിവൃത്തം

സമകാലിക മലയാളം ഡെസ്ക്

കിസ്മത് മുതല്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന അഭിനേതാവാണ് ഷെയിന്‍ നിഗം. കഴിഞ്ഞ വര്‍ഷം ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷെയിന് വരുന്ന വര്‍ഷവും കൈനിറയെ ചിത്രങ്ങളാണ്. 2018ലെ ഷെയിന്‍ മാജിക് തുടങ്ങുന്നത് അജിത്കുമാര്‍ സംവിധാനം ചെയ്യുന്ന 'ഈട'യിലൂടെയാണ്. 

കണ്ണൂര്‍ പശ്ചാതലമാക്കിയ ഒരു തീവ്ര പ്രണയകഥയാണ് ഈടയുടെ ഇതിവൃത്തം. നിമിഷയാണ് ഈടയില്‍ ഷെയിനിന്റെ നായികയായി എത്തുന്നത്. 'ഇന്‍ഷുറന്‍സ് ഏജന്റായ ആനന്ദായാണ് ഞാന്‍ ഈടയില്‍ എത്തുന്നത്. നിമിഷ ചെയ്യുന്ന ഐശ്വര്യ എന്ന കഥാപാത്രവുമായി ആനന്ദ് പ്രണയത്തിലാകുന്നു. ആനന്ദും ഐശ്വര്യയും എങ്ങനെ പ്രണയത്തിലാകുന്നു എന്നതുമുതല്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന സംഘര്‍ഷങ്ങള്‍ വരെ ചിത്രം അവതരിപ്പിക്കുന്നു. കുറച്ചുകൂടെ ആഴത്തില്‍ ചെല്ലുമ്പോള്‍ പ്രണയത്തിന് പുറമെ മറ്റ് വിഷയങ്ങളും ചിത്രത്തില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. അതെന്താണന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല', ഈടയുടെ വിശേഷങ്ങള്‍ ഷെയിന്‍ പങ്കുവയ്ക്കുന്നു. 

'ഒരു തുടക്കകാരന്‍ എന്ന നിലയില്‍ കിസ്മതിന് മുമ്പ് ലഭിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യുക എന്നതുമാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന വഴി. തിരഞ്ഞെടുത്ത് സിനിമ ചെയ്യാവുന്ന അവസരം അന്നെനിക്കുണ്ടായിരുന്നില്ല. എന്നാല്‍ അപ്പോഴും ചില നല്ല കഥ പറഞ്ഞ ചിത്രങ്ങളുടെ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നുണ്ട്. അതുകൊണ്ട് ഞാന്‍ പ്രേക്ഷകരെ രസിപ്പിക്കുന്നതും അതേസമയം യഥാര്‍ത്ഥ ജീവിതം പ്രമേയമാകുന്ന ചിത്രങ്ങളുമാണ് തിരഞ്ഞെടുക്കുന്നത്. സാധാരണ പ്രേക്ഷകരുടെ യുക്തിക്കിണങ്ങുന്ന നല്ല ചിത്രങ്ങളുടെ ഭാഗമാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് - ഷെയിന്‍ പറയുന്നു

തന്റെ സിനിമാജീവിതത്തില്‍ രാജീവ് രവിക്ക് വലിയ സ്വാധീനമുണ്ടെന്നും തനിക്ക് നല്ല ചിത്രങ്ങള്‍ നല്‍കിയതും മറ്റുള്ള സംവിധായകര്‍ക്ക് പരിചയപ്പെടുത്തിയതുമെല്ലാം രാജീവായിരുന്നെന്ന് ഷെയിന്‍ പറയുന്നു. അദ്ദേഹം എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു - ഷെയിന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

2018ല്‍ നാല് ചിത്രങ്ങള്‍ ഇതിനോടകം കരാറായികഴിഞ്ഞതില്‍ വലിയപെരുന്നാള്‍, പൈങ്കിളി. കുമ്പളങ്ങി നൈറ്റ്‌സ് എന്നതിന് പുറമേ പുതുമുഖ സംവിധായകന്റെ ചിത്രത്തിലും ഷെയിന്‍ എത്തും. നര്‍ത്തകന്‍ കൂടെയായ ഷെയിന് തന്റെ ഈ കഴിവ് ബിഗ് സ്‌ക്രീനില്‍ പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കുന്നുണ്ട് വലിയപെരുന്നാളും പൈങ്കിളിയും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് ഈ 'മറ്റുള്ളവര്‍'?; ഒരു ജില്ലയില്‍ മാത്രം രണ്ട് ലക്ഷം പേര്‍ ഒഴിവാകും; എസ്‌ ഐ ആറിനെതിരെ മുഖ്യമന്ത്രി

സുവര്‍ണ ചകോരം 'ടു സീസണ്‍സ് ടു സ്‌ട്രെയിഞ്ചേഴ്‌സ്‌ 'ന്; 'തന്തപ്പേര്' ജനപ്രിയ ചിത്രം

22 പന്തില്‍ 4 ഫോര്‍, 2 സിക്‌സ്, 37 റണ്‍സ്; തിളങ്ങി സഞ്ജു, ഇന്ത്യയ്ക്ക് മിന്നും തുടക്കം

'നിങ്ങളുടെ വീട്ടിലുള്ളവര്‍ക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ'; ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി; എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വി​ദ്യാർഥികളെ ശ്രദ്ധിക്കു; നാളെ നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു

SCROLL FOR NEXT