Entertainment

സാനിയയുടെ ഗ്ലാമര്‍ രംഗങ്ങളുമായി 'പതിനെട്ടാം പടി'യിലെ പാര്‍ട്ടി സോങ്, വൈറൽ ( വീഡിയോ)

'കാറ്റലകള്‍ വിണ്ണാകെ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജോനിത ഗാന്ധിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പർ സ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്ന പതിനെട്ടാംപടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കിയ 'പതിനെട്ടാം പടി'യിലെ പുതിയ ഗാനം പുറത്തിറങ്ങി. 'കാറ്റലകള്‍ വിണ്ണാകെ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജോനിത ഗാന്ധിയാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് എ.എച്ച്. കാഷിഫാണ് സംഗീതം നല്‍കിയിരിക്കുന്നത്. 

സാനിയ ഇയപ്പന്‍ ഗ്ലാമറസായി എത്തുന്ന,  പാര്‍ട്ടി സോങ് ആയി അണിയിച്ചൊരുക്കിയ ​ഗാനരം​ഗം ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിക്കഴിഞ്ഞു.  സാനിയയുടെ ഗ്ലാമര്‍ രംഗങ്ങള്‍ക്കുള്ള വിമര്‍ശനങ്ങള്‍ക്ക് പുറമേ ഗാനത്തിനും വിമര്‍ശനങ്ങളുണ്ട്.

പ്രിഥ്വിരാജ്, ഉണ്ണിമുകുന്ദന്‍, മനോജ് കെ ജയന്‍, ലാലു അലക്‌സ്, മണിയന്‍ പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാ മണി, സാനിയ ഇയ്യപ്പന്‍, മുത്തു മണി,  65 പുതുമുഖങ്ങള്‍ തുടങ്ങി വലിയ ഒരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്