Entertainment

'സാവിത്രിയെപ്പോലെ ഞാനും കഷ്ടപ്പെട്ടു, രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്'; മുന്‍ പ്രണയത്തെക്കുറിച്ച് സാമന്ത

സാവിത്രിയുടെ ജീവിതം പറഞ്ഞ മഹാനടിയിലെ ജെമിനി ഗണേശന്റെ കഥാപാത്രവുമായി മുന്‍ കാമുകനെ താരതമ്യം ചെയ്യുകയായിരുന്നു സാമന്ത

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ സൂപ്പര്‍താര ജോഡികളാണ് സാമന്തയും നാഗ ചൈതന്യയും. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. ഇപ്പോള്‍ തന്റെ മുന്‍ പ്രണയത്തിലെ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തെന്നിന്ത്യന്‍ താരറാണി സാവിത്രിയെപ്പോലെ പ്രണയം കാരണം താനും പ്രശ്‌നങ്ങളില്‍ അകപ്പെട്ടു എന്നാണ് താരം പറഞ്ഞത്. സാവിത്രിയുടെ ജീവിതം പറഞ്ഞ മഹാനടിയിലെ ജെമിനി ഗണേശന്റെ കഥാപാത്രവുമായി മുന്‍ കാമുകനെ താരതമ്യം ചെയ്യുകയായിരുന്നു സാമന്ത. തെലുങ്ക് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. 

''സാവത്രി അകപ്പെട്ടതുപോലെയുള്ള വിഷമഘട്ടം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. പക്ഷേ ഭാഗ്യം കൊണ്ട് ഇക്കാര്യം ഞാന്‍ ആരംഭത്തിലേ മനസ്സിലാക്കുകയും അതില്‍ നിന്ന് പുറത്തു കടക്കുകയും ചെയ്തു. കാരണം അത് മോശമായാണ് അവസാനിക്കുകയെന്ന തോന്നല്‍ എനിക്ക് ഉണ്ടായിരുന്നു. അതിനുശേഷം നാഗ ചൈതന്യ എന്റെ ജീവിതത്തിലേക്ക് വന്നു. അദ്ദേഹം എല്ലാം കൊണ്ടും ഒരു അമൂല്യ രത്‌നമാണ്' സാമന്ത പറഞ്ഞു. 

മുന്‍ കാമുകന്റെ പേര് താരം വെളിപ്പെടുത്തിയില്ലെങ്കിലും അത് നടന്‍ സിദ്ധാര്‍ത്ഥ് ആണെന്നാണ് അഭ്യൂഹങ്ങള്‍. നാഗചൈതന്യയുമായി പ്രണയത്തിലാവുന്നതിന് മുന്‍പ് സിദ്ധാര്‍ത്ഥുമായി പ്രണയത്തിലായിരുന്നു താരം. ഇരുവരും  വിവാഹിതരാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പോലും വന്നിരുന്നു. അപ്രതീക്ഷിതമായിട്ടാണ് ഇവര്‍ വേര്‍പിരിഞ്ഞത്. അതിന് പിന്നാലെയാണ് സാമന്ത നാഗചൈതന്യയുമായി പ്രണയത്തിലാവുന്നത്. 2017 ലായിരുന്നു ഇവരുടെ വിവാഹം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ മറുപടിയില്ല; നന്ദി പ്രമേയം പാസ്സാക്കി ലോക്‌സഭ

'ഇന്ത്യയ്‌ക്കെതിരെ ലോകകപ്പില്‍ കളിക്കില്ല, ആലോചിച്ച് എടുത്ത തീരുമാനം'; നിലപാട് ആവര്‍ത്തിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി

ഹീറ്റാകുമെന്ന പേടി വേണ്ട, ഐസ് ഡോം കൂളിങ് സിസ്റ്റം, 7,400 എംഎഎച്ച് ബാറ്ററി; ഐക്യൂഒഒ 15 അള്‍ട്രാ വിപണിയില്‍

രാത്രിയിൽ മുടി പിന്നിക്കെട്ടിയാണോ അഴിച്ചിട്ടാണോ ഉറങ്ങേണ്ടത്?

കേരളത്തിൽ ചൂട് കൂടുന്നു.. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SCROLL FOR NEXT