Entertainment

സിഐഎയെ വരവേല്‍ക്കാനൊരുങ്ങി ദുല്‍ഖര്‍ ആരാധകര്‍

ഒരു വര്‍ഷത്തെ കാത്തിരിപ്പിനാണ് നാളെ പരിസമാപ്തിയാകുന്നതെന്നായിരുന്നു ദുല്‍ഖറിന്റെ അഭിപ്രായം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദുല്‍ഖറും അമല്‍ നീരദും ഒരുമിക്കുന്ന ആദ്യചിത്രം സിഐഎ നാളെയെത്തും. ചിത്രത്തെ വന്‍ വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കത്തില്‍ ദുല്‍ക്കറിന്റെ ആരാധകര്‍. ചിത്രത്തിനെ പറ്റി ദുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചത് നാളെ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഒരു വര്‍ഷത്തെ കാത്തിരിപ്പിനാണ് നാളെ പരിസമാപ്തിയാകുന്നതെന്നായിരുന്നു ദുല്‍ഖറിന്റെ അഭിപ്രായം.

ഇടതുപക്ഷ സഹയാത്രികനായ അജി മാത്യു ആയാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. നാട്ടില്‍ നിന്നും തന്റെ കാമുകിയെ തേടി അമേരിക്കയിലെത്തുന്ന ഒരു സാധാരണക്കാരനായ പാലാക്കാരന്റെ കഥയാണ് സിനിമ. ചായാഗ്രാഹകന്‍ സികെ മുരളീധരന്റെ മകള്‍ കാര്‍ത്തികയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പാവാട എന്ന ചിത്രത്തിന് കഥയൊരുക്കിയ ഷിബിന്റെതാണ് കഥ. ഗോപി സുന്ദറാണ് സംഗീതം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊടുപുഴയില്‍ കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു; പരിക്കേറ്റ രണ്ടു തൊഴിലാളികള്‍ ആശുപത്രിയില്‍

ഫാൻസി നമ്പറിന്റെ പിന്നാലെ പോകല്ലേ!; പൊരുത്തമാണ് പ്രധാനം, സംഖ്യാശാസ്ത്രം പറയുന്നത്

വനിതാ വികസന കോർപ്പറേഷനിൽ ഇന്റേൺഷിപ്പ്; അപേക്ഷ ക്ഷണിച്ചു !

'നിർത്തണെങ്കിൽ ഇവിടെ വെച്ച് നിർത്തണം, അല്ലെങ്കിൽ നിങ്ങൾ നിർത്തിയാലും ഞങ്ങൾ നിർത്തില്ല'; നേർക്കുനേർ ഉർവ്വശിയും ജോജുവും,'ആശ' ട്രെയിലർ

'ഞാന്‍ വിരമിക്കാന്‍ കാത്തിരിക്കുകയാണോ?'; സമയപരിധി നീട്ടണമെന്ന ആരവല്ലി സമിതിയുടെ ആവശ്യം സുപ്രീംകോടതി തള്ളി