Entertainment

സിദ്ധിഖ് വിളിച്ചു; ത്രില്‍ മറച്ചുവയ്ക്കാതെ ഉണ്ണി മുകുന്ദന്‍

സിദ്ധിഖ് വിളിച്ചു; ത്രില്‍ മറച്ചുവയ്ക്കാതെ ഉണ്ണി മുകുന്ദന്‍

Author : സമകാലിക മലയാളം ഡെസ്ക്

മാസ്റ്റര്‍ പീസിലെ അഭിനയത്തിന് ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് നടന്‍ സിദ്ധിഖ്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

ജോണ്‍ തെക്കന്‍ എന്ന പൊലീസുകാരനെയാണ് മാസ്റ്റര്‍ പീസില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ചത്. ഇതില്‍ അഭിനന്ദിച്ച് ഒട്ടേറെപ്പേര്‍ വിളിച്ചതായും അതില്‍ ഏറ്റവും പ്രധാനം സിദ്ധിഖിന്റെ ഫോണ്‍ കോള്‍ ആയിരുന്നെന്നും ഉണ്ണി അറിയിച്ചു. സിദ്ധിഖ് ചേട്ടന്റെ വാക്കുകള്‍ ഏറെ വിലപ്പെട്ടതാണ്. ഇത് തന്നെപ്പോലുള്ളവര്‍ക്ക് ഏറെ ആത്മവിശ്വാസവും പ്രോത്സാഹനവും നല്‍കും- ഉണ്ണി പോസ്റ്റില്‍ പറഞ്ഞു.

മാസ്റ്റര്‍പീസ് തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്മസ് ചിത്രങ്ങളില്‍ കളക്ഷനില്‍ മുന്‍പന്തിയിലേക്ക് മാസ്റ്റര്‍ പീസ് മുന്നേറുമെന്നാണ് സൂചനകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു