Entertainment

സില്‍ക്ക് സ്മിതയുടെ അപര; സോഷ്യല്‍ മീഡിയയില്‍ താരമായി പെണ്‍കുട്ടി

സില്‍ക്ക് സ്മിതയുടെ രൂപസാദൃശ്യമുളള പെണ്‍കുട്ടിയുടെ ടിക് ടോക് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


മലയാളിക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് സില്‍ക്ക് സ്മിത. ഗ്‌ലാമറസ് വേഷങ്ങളിലൂടെ 80കളിലും 90കളിലും സ്മിത നിറഞ്ഞുനിന്നിരുന്നു. തമിഴില്‍ രജനീകാന്ത്, കമല്‍ഹാസന്‍ അടക്കമുളള നടന്മാര്‍ക്കൊപ്പവും മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പവും മോഹന്‍ലാലിനൊപ്പവും സ്മിത വേഷമിട്ടു. 36ാം വയസില്‍ ആത്മഹത്യയിലൂടെ സില്‍ക്ക് സ്മിത ജീവിതം അവസാനിപ്പിച്ചു.

സില്‍ക്ക് സ്മിതയുടെ രൂപസാദൃശ്യമുളള പെണ്‍കുട്ടിയുടെ ടിക് ടോക് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. സ്മിതയും രജനീകാന്തും അഭിനയിച്ച 'പേസ കൂടാത്' എന്ന ഗാനമാണ് പെണ്‍കുട്ടി ടിക് ടോക്കിനായി തിരഞ്ഞെടുത്തത്. വീഡിയോയിലെ പെണ്‍കുട്ടിയെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ സ്മിതയാണെന്നേ പറയൂ. വീഡിയോ കണ്ടവരൊക്കെ പെണ്‍കുട്ടി സില്‍ക്ക് സ്മിതയെ ഓര്‍മിപ്പിക്കുവെന്നാണ് പറയുന്നത്. ചിലര്‍ സ്മിത പുനര്‍ജന്മമെടുത്തതാണോയെന്നും ചോദിക്കുന്നുണ്ട്.

തമിഴില്‍ വിനു ചക്രവ!ര്‍ത്തിയുടെ 'വണ്ടിചക്ര' എന്ന ചിത്രത്തിലൂടെയാണ് സില്‍ക്ക് സ്മിത അഭിനയരംഗത്ത് എത്തുന്നത്. 1979 ല്‍ 'ഇണയെത്തേടി' എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. ചിരഞ്ജീവി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം സില്‍ക്ക് അഭിനയിച്ചു. 1996 ല്‍ ചെന്നൈയിലെ തന്റെ വീട്ടില്‍വച്ച് സ്മിത ആത്മഹത്യ ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

2026ലെ മികച്ച ഫുട്‌ബോള്‍ താരം ആര്?, ബാല്ലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടികയില്‍ മെസിയും ഹാലണ്ടും; ക്രിസ്റ്റ്യാനോ ഇല്ല

അതിവേഗ റെയിൽ: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം vs മാസം തോറുമുള്ള വരുമാന പദ്ധതി:15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കൂടുതല്‍ റിട്ടേണ്‍ എവിടെ?

യുവാവ് ദുരൂഹ സാഹചര്യത്തിൽ കുഴഞ്ഞുവീണു മരിച്ചു; പൊലീസ് അന്വേഷണം

36 ലക്ഷം അക്കൗണ്ടില്‍, വ്യാജരേഖ ഉണ്ടാക്കി വായ്പ തുക തട്ടിയെടുത്തു; യുവതി അറസ്റ്റില്‍