കണ്ണിലെന്റെ കണ്ണെറിഞ്ഞ് ​ഗാനത്തിൽ പ്രണവും കല്യാണിയും/ ഫേയ്സ്ബുക്ക് 
Entertainment

സൂഫി സം​ഗീതത്തിൽ തുടങ്ങി 'കണ്ണിലെന്റെ കണ്ണെറിഞ്ഞ്' ​ഗാനം, പ്രണവിന്റേയും കല്യാണിയുടേയും പ്രണയ​ഗാനത്തിന്റെ ലിറിക് വിഡിയോ

കണ്ണിലെന്റെ കണ്ണെറിഞ്ഞ് കാണണംഎന്നു തുടങ്ങുന്ന ​ഗാനം വിനീത് ശ്രീനിവാസനും ശ്വേത മോഹനും സിയ ഉൽഹഖും ചേർന്നാണ് ആലപിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

രാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. ഇപ്പോൾ ചിത്രത്തിന്റെ പ്രണയ ​ഗാനത്തിന്റെ ലിറിക് വിഡിയോ പുറത്തെത്തിയിരിക്കുകയാണ്. കണ്ണിലെന്റെ കണ്ണെറിഞ്ഞ് കാണണംഎന്നു തുടങ്ങുന്ന ​ഗാനം വിനീത് ശ്രീനിവാസനും ശ്വേത മോഹനും സിയ ഉൽഹഖും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ് ​ഗാനത്തിൽ കാണുന്നത്. 

റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ബിജെ ഹരിനാരായണന്റേതാണ് വരികൾ. സൂഫി സം​ഗീതത്തിലാണ് ​ഗാനം തുടങ്ങുന്നത്. ഷാഫി കൊല്ലമാണ് സൂഫി വരികൾ എഴുതിയത്. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ് ഭാഷകളിലും ​ഗാനമെത്തി. മറ്റു ഭാഷകളിൽ കാർത്തിക്കാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. പ്രണവിന്റേയും കല്യാണിയുടേയും ഡാൻസും മനോഹരമായ പശ്ചാത്തലവുമാണ് ​ഗാനത്തിന്റെ ആകർഷണം.

നേരത്തെ കെ.എസ് ചിത്ര ആലപിച്ച കുഞ്ഞുകുഞ്ഞാലി ഗാനം പുറത്തുവിട്ടിരുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയോടെയാണ് മരക്കാരര്‍ റിലീസ് ചെയ്യുന്നത്. 100 കോടി രൂപയാണ് ബജറ്റ്. 51-മത് ദേശീയ പുരസ്‌കാരത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മരക്കാര്‍ നേടിയിരുന്നു. മഞ്ജു വാര്യര്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, സുഹാസിനി, കീര്‍ത്തി സുരേഷ് തുടങ്ങി വമ്പൻ താരനിര ചിത്രത്തൽ അണിനിരക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

SCROLL FOR NEXT