Entertainment

സൈലന്റ് ട്രോളുമായി മിഥുന്‍ മാനുവലും; നിരാഹാരം, ഫുഡ്‌പോയിസന്‍, സ്റ്റീല്‍ ഗ്ലാസ് തന്നെ വിഷയം

ശോഭാ സുരേന്ദ്രനെ കുറിച്ചോ, ബിജെപിയെ കുറിച്ചോ ഒരു വാക്ക് പോലും കുറിച്ചില്ല

Author : സമകാലിക മലയാളം ഡെസ്ക്

ശബരിമല വിഷയത്തില്‍ നിരാഹാര സമരം നടത്തി വരവെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ സ്റ്റീല്‍ ക്ലാസില്‍ പാനിയം കുടിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ ട്രോള്‍ മഴയായിരുന്നു. നിരാഹാരത്തിന്റെ പത്താം ദിനം ശോഭാ സുരേന്ദ്രനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുക കൂടി ചെയ്തതോടെ ട്രോളര്‍മാര്‍ ദയാരഹിതമായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ വധിച്ചു. 

ശോഭാ സുരേന്ദ്രനെ ട്രോളിയവരുടെ കൂട്ടത്തില്‍ മലയാളത്തിന്റെ യുവ സംവിധായകന്‍ മിഥുന്‍ മാനുവേലുമുണ്ട്. സൈലന്റ് ട്രോളായിരുന്നു മിഥുന്റേത്. ശോഭാ സുരേന്ദ്രനെ കുറിച്ചോ, ബിജെപിയെ കുറിച്ചോ ഒരു വാക്ക് പോലും കുറിച്ചില്ല. പകരം തന്റെ സിനിമ ആടിലെ ഒരു സീനിന്റെ വീഡിയോ പോസ്റ്റ് ചെയ്തു. 

നിരാഹാര സമരം നടത്തുന്ന രംഗത്ത് ഷാജി പാപ്പനും ക്ലീറ്റസും തമ്മിലുള്ള സംസാരമാണ് മിഥുന്‍ ഷെയര്‍ ചെയ്തത്. ആ സംഭാഷണം ഇങ്ങനെ, 'അതേ പാപ്പാ ഈ അനിശ്ചിത കാല നിരാഹാരം കിടന്നിട്ട് ആരേലും മരിച്ചിട്ടുണ്ടോ' എന്ന് ക്ലീറ്റസ് ചോദിക്കുന്നതും, ' പിന്നേ കഴിഞ്ഞ വര്‍ഷം ഒരുത്തന്‍ ഫുഡ്‌പോയിസണ്‍ അടിച്ചു ചത്തു എന്ന് ഷാജി പാപ്പന്‍ പറയുന്നതുമാണ് ആ ഭാഗം. സംഭവം ഫേസ്ബുക്കില്‍ എല്ലാവര്‍ക്കും കത്തി കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടേത് വെറും 'തൈലം പുരട്ടല്‍'; ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കാതെ ജന്തര്‍ മന്തര്‍ വിടില്ലെന്ന് സിജെപി; മെട്രോ സ്‌റ്റേഷന്‍ അടച്ചതിനെതിരെ ചീഫ് ജസ്റ്റിസ്

ഉത്തേജക മരുന്ന് ഉപയോഗിച്ചു; ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്ത്

വീട്ടമ്മയെ കൊലപ്പെടുത്തി സ്വർണം കവർന്നു: ഒളിവിൽ കഴിയുകയായിരുന്ന പ്രതി 8 വർഷത്തിന് ശേഷം പിടിയിൽ

വിസ്മയയ്ക്ക് രാഷ്ട്രീയം അറിയില്ല, സമരത്തിന് പിന്നില്‍ വിദേശ ഫണ്ടിങ്; അടിച്ചാല്‍ തിരിച്ചു കിട്ടും, മോങ്ങിയിട്ട് കാര്യമില്ല: മേജര്‍ രവി

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്