Entertainment

സോനം കപൂറിനും കരണ്‍ ജോഹറിനുമൊപ്പം ശ്വേതയുടെ റാംപ് വാക്ക്; മുന്‍നിരയില്‍ കയ്യടികളുമായി ജയയും ബിഗ് ബിയും (വിഡിയോ)

അബു ജാനി, സന്ദീപ് കോഷ്‌ല എന്നീ ഡിസൈനര്‍മാര്‍ ചേര്‍ന്ന് ഒരുക്കിയ വസ്ത്രം ധരിച്ചാണ് ശ്വേത റാംപിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കള്‍ ശ്വേത ബച്ചന്‍ നന്ദ ഡിസൈനര്‍ വസ്ത്രമണിഞ്ഞ് റാംപിലൂടെ നടന്നുനീങ്ങുന്നത് കാണാന്‍ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ച അമിതാഭ് ബച്ചന്റെയും ഭാര്യ ജയ ബച്ചന്റെയും വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അബു ജാനി, സന്ദീപ് കോഷ്‌ല എന്നീ ഡിസൈനര്‍മാര്‍ ചേര്‍ന്ന് ഒരുക്കിയ വസ്ത്രം ധരിച്ചാണ് ശ്വേത റാംപിലെത്തിയത്. സോനം കപൂറിനും കരണ്‍ ജോഹറിനും ഒപ്പമാണ് ശ്വേതയും വേദിയിലെത്തിയത്. 

ബ്രൈഡല്‍ ലെഹങ്‌ലയിലും ചിക്കന്‍കാരി വേഷത്തിലും റാംപിലെത്തിയ ശ്വേത ഇരു വേഷത്തിലും അതിസുന്ദരിയായിരുന്നു. ശ്വേത നടന്നുനീങ്ങുമ്പോള്‍ കാണികള്‍ക്കിടയിലിരുന്ന് ജയയും അമിതാഭും കൈയ്യടിക്കുന്നതും വിഡിയോയില്‍ കാണാം. കെയറിങ് വിത്ത് സ്‌റ്റൈല്‍ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി കാന്‍സര്‍ പേഷ്യന്റ്‌സ് എയിഡ്‌സ് അസോസിയേഷന്റെ പങ്കാളിത്തതോടെയാണ് നടത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്