Entertainment

'സോനു നിഗമിനെ കൊല്ലാന്‍ ബാല്‍ താക്കറെ പദ്ധതിയിട്ടിരുന്നു'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവ്

ശിവസേന നേതാവായിരുന്ന ആനന്ദ് ഡിഗേയുടെ കൊലപാതകത്തിലും ബാല്‍ താക്കറെയ്ക്ക് പങ്കുണ്ടെന്നാണ് റാണ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് ഗായകന്‍ സോനു നിഗമിനെ വധിക്കാന്‍ ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ പദ്ധതിയിട്ടിരുന്നതായി മുന്‍ എംപിയുടെ വെളിപ്പെടുത്തല്‍. ബിജെപി നേതാവായ നീലേഷ് റാണെയാണ് താക്കറെയ്‌ക്കെതിരേ രംഗത്തെത്തിയത്. കൊല്ലാന്‍ പദ്ധതിയിടുന്ന കാര്യം സോനു നിഗമിന് അറിയാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അരുവരും തമ്മിലുള്ള ബന്ധം എന്താണ് എന്ന് ചോദിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

'പല അവസരങ്ങളിലും താക്കറേ സോനുവിനെ കൊല്ലാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. താക്കറേ കുടുംബവും സോനു നിഗമും തമ്മിലെന്തു ബന്ധം? ബാല്‍ സാഹിബിന്റെ കര്‍ജത് ഫാം ഹൗസില്‍ എത്ര പേരാണ് മരിച്ചിട്ടുള്ളത്? ഇനിയും വാ തുറക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കരുത്.' റാണെ പറഞ്ഞു. 

ശിവസേന നേതാവായിരുന്ന ആനന്ദ് ഡിഗേയുടെ കൊലപാതകത്തിലും ബാല്‍ താക്കറെയ്ക്ക് പങ്കുണ്ടെന്നാണ് റാണ പറയുന്നത്. ഡിഗെയുടെ മരണം അറിഞ്ഞ് വിശ്വസിക്കാനാവാതെ നിന്ന രണ്ടു ശിവസേന അനുയായികളും അതേ തുടര്‍ന്ന് കൊല്ലപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് റാണയുടെ വെളിപ്പെടുത്തല്‍. 

മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ പുത്രനായ നീലേഷ് റാണെ ബിജെപിയുടെ ദേശീയ പ്രചാരണ കമ്മിറ്റി അംഗം കൂടിയാണ്. തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ താക്കറെയ്‌ക്കെതിരേ ആരോപണം ഉന്നയിച്ചത് ശിവസേന പ്രവര്‍ത്തകരെ പ്രകോപിതരാക്കിയിരിക്കുകയാണ്. ബിജെപി- ശിവസേന ബന്ധത്തിന് കൂടുതല്‍ വിള്ളല്‍ വീഴാന്‍ ഇത് കാരണമായേക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം