Entertainment

'ഹാപ്പി ബര്‍ത്ത്‌ഡേ റിംബും, നീ എമ്മാതിരി പൊളിയാ' റിമ കല്ലിങ്കലിന് പിറന്നാള്‍ ആശംസകളുമായി പാര്‍വതി

എന്റെ ഏറ്റവും നല്ല സുഹൃത്താണ് നീയെന്നും ഇനിയും ഒന്നിച്ച് മുന്നോട്ടുപോകാമെന്നുമാണ് താരം കുറിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടി റിമ കല്ലിങ്കലിന് പിറന്നാള്‍ ആശംസകളുമായി പാര്‍വതി തിരുവോത്ത്. നീണ്ട കുറിപ്പിനൊപ്പമാണ് താരം ആശംസകള്‍ അറിയിച്ചിരിക്കുന്നത്. എന്റെ ഏറ്റവും നല്ല സുഹൃത്താണ് നീയെന്നും ഇനിയും ഒന്നിച്ച് മുന്നോട്ടുപോകാമെന്നുമാണ് താരം കുറിച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഹാപ്പി ബര്‍ത്ത്‌ഡേ റിംബും. അതേ, ഒരു പതിറ്റാണ്ടിന് അടുത്തായി നമ്മള്‍ പരിചയപ്പെട്ടിട്ട്. പക്ഷേ ഒരുമിച്ച് കൂടുതല്‍ സമയം ചെലവിടാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളെ ആയിട്ടുള്ളൂ. എന്തൊരു തുറന്നുകാട്ടലാണ് നീ എനിക്കായി നടത്തിയത്. ഇത്ര മികച്ച മനുഷ്യനായി നീ മാറുന്നത് കാണാന്‍ സാധിച്ചത് എന്റെ ഭാഗ്യമായി കണക്കാക്കുന്നു. നീ മികച്ച സുഹൃത്താണ് റിമ. ഇനിയും ഒരുമിച്ച് മുന്നോട്ട് പോകാം. പഠിക്കാം, മറക്കാം, ഇത് വീണ്ടും റിപ്പീറ്റ് ചെയ്യാം. ഇപ്പോള്‍ നീ വളരെ ദൂരെയാണ്. നിന്നെ ബുദ്ധിമുട്ടിക്കാനായി ഞാന്‍ എന്റെ സ്‌നേഹവുമായി കാത്തിരിക്കുകയാണ്. നീ തിരിച്ചെത്തിയാള്‍ നമ്മള്‍ കാണും. ഐ ലവ് യു ലോട്ട്‌സ്. നീ എമ്മാതിരി പൊളിയാ' പാര്‍വതി കുറിച്ചു. 

പാര്‍വതിയും റിമയും അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെ ഒരുമിച്ചുള്ള യാത്രയുടെ ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവെച്ചിരുന്നു. ഗീതു മോഹന്‍ദാസ്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയരംഗം മലീമസമായി, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: സിദ്ധരാമയ്യ

'കഥ പറഞ്ഞു വന്നപ്പോള്‍ ഞാന്‍ ചാക്കോച്ചന്റെ അച്ഛന്‍! ക്രൂരതയാണെന്ന് അയാള്‍ തന്നെ പറഞ്ഞു'; അനുഭവം പങ്കിട്ട് സുധീഷ്

ബ്രണ്ണൻ കോളജിൽ അതിഥി അധ്യാപക നിയമനം

റവന്യൂ വകുപ്പിന് കീഴിൽ യങ് പ്രൊഫഷണൽ നിയമനം; 30,000 രൂപ ശമ്പളം

ലക്ഷ്മണ രേഖ എന്നത് ഒരു വര മാത്രമാണോ?; രാമായണം നൽകുന്ന സന്ദേശമെന്ത്?