Entertainment

'ഹിന്ദുവാണോ അതോ മുസ്ലീമാണോ എന്ന് മക്കളോട് ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരമുണ്ടാകില്ല'; കുട്ടികളെക്കുറിച്ചോര്‍ത്ത് ആശങ്കയുണ്ടെന്ന് നസറുദ്ദീന്‍ ഷാ

ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തേക്കാള്‍ ഒരു പശുവിന്റെ മരണം പ്രാധാന്യം നേടുന്നത് നമ്മള്‍ കണ്ടു

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ നിലപാടുകള്‍ തുറന്നു പറയാന്‍ മടിയില്ലാത്ത നടനാണ് നസറുദ്ദീന്‍ ഷാ. രാജ്യത്ത് നിലവില്‍ നടക്കുന്ന വര്‍ഗ്ഗീയ അതിക്രമങ്ങളില്‍ ആശങ്കയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയിലെ ഇന്നത്തെ കുട്ടികളെക്കുറിച്ചോര്‍ത്ത് താന്‍ ഭയപ്പെടുന്നുണ്ടെന്ന് നസറുദ്ദീന്‍ പറഞ്ഞു. രോക്ഷാകുലരായ ആള്‍ക്കൂട്ടം കുട്ടികളുടെ ചുറ്റുംകൂടി നീ ഹിന്ദുവാണോ അതോ മുസ്ലീമാണോ എന്ന് ചോദിക്കുന്നത് താന്‍ സങ്കല്‍പ്പിക്കാറുണ്ടെന്നും ഇത് തന്നെ ആശങ്കയിലാക്കാറുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. 

എന്റെ കുട്ടികള്‍ക്ക് ആ ചോദ്യത്തിന് ഉത്തരമുണ്ടാവില്ലെന്നും കാരണം താന്‍ അവര്‍ക്ക് മതം പഠിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സമൂഹത്തില്‍ വിഷം പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആ കുട്ടിച്ചാത്തനെ പിടിച്ച് വീണ്ടും കുപ്പിയില്‍ അടക്കാന്‍ വളരെ അധികം ബുദ്ധിമുട്ടേണ്ടതായി വരുമെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു. 

ബിജെപി സര്‍ക്കാരിന്റെനിലപാടിനേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. അടുത്തിടെ ഉത്തര്‍പ്രദേശില്‍ നടന്ന കലാപത്തിന്റെ അടിസ്ഥാനത്തിലാണ് നസറുദ്ദീന്റെ പ്രതികരണം. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തേക്കാള്‍ ഒരു പശുവിന്റെ മരണം പ്രാധാന്യം നേടുന്നത് നമ്മള്‍ കണ്ടു. നിയമത്തെ കൈയില്‍ എടുക്കുന്നവര്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. നസറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. കര്‍വാന്‍ ഇ മോഹബ്ബതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ അവസ്ഥ അടുത്തൊന്നും മെച്ചപ്പെടാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹം പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം