Entertainment

​ഗ്ലാമർ, താരപ്രഭ ; ബാത് ടബ്ബിലെ രം​ഗവും ചർച്ചയാകുന്നു ; പ്രിയവാര്യരുടെ ബോളിവുഡ് ചിത്രം ശ്രീദേവിയുടെ ജീവിതകഥ ?

പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണിറുക്കലിലൂടെ മലയാളി ഹൃദയം കീഴടക്കിയ പ്രിയ വാര്യർ നായികയാകുന്ന ആദ്യ ബോളിവുഡ് ചിത്രം പറയുന്നത് അന്തരിച്ച താരറാണി ശ്രീദേവിയുടെ ജീവിത കഥയെന്ന് അഭ്യൂഹം. കുളിമുറിയിലെ ബാത്ടബ്ബില്‍ കാലുകള്‍ പുറത്തേക്കിട്ട് കിടക്കുന്ന ഒരു രം​ഗമാണ് ഈ വാർത്തകൾക്ക് പിന്നിൽ. ഇത് ഒരു നടിയുടെ കഥയാണെന്നും ദുരൂഹതകള്‍ ഉണ്ടെന്നും ടീസറില്‍ സൂചനകളുണ്ട്. 

മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന 'ശ്രീദേവി ബംഗ്ലാവ്' എന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പൂര്‍ണമായും ഇം​ഗ്ലണ്ടില്‍ ചിത്രീകരിക്കുന്ന ശ്രീദേവി ബംഗ്ലാവ് ഒരു ത്രില്ലര്‍ ആയിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍. 

ഏറെക്കാലം ഇന്ത്യൻ സിനിമയിലെ താരറാണിയായി വിലസിയ ശ്രീദേവി മരിച്ചു കിടന്നതും ബാത്ടബ്ബിലാണ്. ഇതാണ് ഇത്തരം സംശയങ്ങൾക്ക് കാരണമായത്. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ടീസര്‍ ലോഞ്ചിനോട് അനുബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഈ ചോദ്യം പ്രിയയോട് ചോദിച്ചിരുന്നു. ശ്രീദേവി എന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥയെന്നും ദേശീയ അവാര്‍ഡ് ഒക്കെ നേടിയ ഒരു സൂപ്പര്‍ താരത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും പ്രിയ മറുപടി നൽകുകയും ചെയ്തിരുന്നു. 

എന്നാല്‍, നടി ശ്രീദേവിയുടെ കഥയാണോ ഇതെന്ന് അറിയാന്‍ സിനിമ പുറത്തിറങ്ങും വരെ കാത്തിരിക്കൂ. പ്രേക്ഷകര്‍ തന്നെ കണ്ട് തീരുമാനിക്കട്ടെ എന്നും പ്രിയ അഭിപ്രായപ്പെട്ടിരുന്നു. പ്രിയ വാര്യർ ​ഗ്ലാമർ വേഷത്തിലെത്തുന്ന ശ്രീദേവി ബം​ഗ്ലാവ് എഴുപത് കോടി ബഡ്ജറ്റിലാണ് പൂര്‍ത്തിയാകുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ദയനീയം ചെന്നൈ സൂപ്പര്‍ കിങ്‌സ്; ആര്‍സിബിയുടെ 'റോയൽ' പണിഷ്മെന്റ്

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഖോര്‍ഫക്കാന്‍ തുറമുഖം

തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും

ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

SCROLL FOR NEXT