Abu Dhabi Police warn drivers of Dh2,400 fine for school zone violations Abu Dhabi Police/x
Gulf

സ്കൂൾ പരിസരത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

സ്കൂൾ ബസ് സ്റ്റോപ് അടയാളമിട്ട് നിർത്തിയിട്ടിരിക്കുകയാണെങ്കിൽ 5 മീറ്റർ അകലത്തിൽ മറ്റു വാഹനങ്ങൾ നിർത്തിയിടണം. ബസ് മറികടക്കാൻ ശ്രമിച്ചാൽ ട്രാഫിക് നിയമലംഘനമായി കണക്കാക്കും.

സമകാലിക മലയാളം ഡെസ്ക്

അബുദാബി: സ്കൂൾ പരിസരങ്ങളിൽ വാഹനമോടിക്കുമ്പോൾ വേഗപരിധി ലംഘിക്കരുതെന്ന് അബുദാബി പൊലീസ്. വാഹനങ്ങളുടെ വേഗം പരമാവധി മണിക്കൂറിൽ 30 കിലോമീറ്റർ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

സ്കൂൾ ബസ് സ്റ്റോപ് അടയാളമിട്ട് നിർത്തിയിട്ടിരിക്കുകയാണെങ്കിൽ 5 മീറ്റർ അകലത്തിൽ മറ്റു വാഹനങ്ങൾ നിർത്തിയിടണം. ബസ് മറികടക്കാൻ ശ്രമിച്ചാൽ ട്രാഫിക് നിയമലംഘനമായി കണക്കാക്കും. ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റുമാണ് നിയമലംഘനത്തിന് ശിക്ഷയായി ലഭിക്കുക. വിദ്യാർത്ഥികളെ സ്കൂളിലേക്ക് എത്തിക്കാനും തിരിച്ചു വിളിക്കാനും എത്തുന്ന രക്ഷിതാക്കളും ഈ നിയമം കൃത്യമായി പാലിക്കണം.

സ്കൂൾ ബസ് ഓടിക്കുന്ന ഡ്രൈവർമാരും നിയമങ്ങൾ കർശനമായി പാലിക്കണം. മെയിൻ റോഡുകളിലോ പബ്ലിക് ട്രാൻസ്‌പോർട് സ്റ്റോപ്പുകളിലോ വാഹനം നിർത്തിയിഡാൻ പാടില്ല. നിശ്ചിത വേഗത്തിൽ മാത്രമേ വാഹനം ഓടിക്കാൻ പാടുള്ളു. മൊബൈൽ ഫോൺ വാഹനമോടിക്കുമ്പോൾ ഉപയോഗിക്കരുതെന്നും വിദ്യാർഥികൾ വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു.

Gulf news: Abu Dhabi Police warn drivers of Dh2,400 fine for school zone violations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT