Dubai Media Office  
Gulf

വിമാനത്താവളങ്ങളില്‍ തിരക്കേറുന്നു; യാത്രക്കാര്‍ക്കായി നൂതന ബയോമെട്രിക് സാങ്കേതികവിദ്യകള്‍, ദുബൈയില്‍ എയര്‍പോര്‍ട്ട് ഷോ 2026

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: 25-ാമത് ആഗോള എയര്‍പോര്‍ട്ട് ഷോ ഒക്ടോബര്‍ 12 മുതല്‍ 14 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കും. വിമാനത്താവളങ്ങള്‍ കൂടുതല്‍ ഡിജിറ്റല്‍ മാറ്റങ്ങളിലേക്ക് ചുവടുവയ്ക്കുമ്പോള്‍ നൂതന ബയോമെട്രിക് സാങ്കേതികവിദ്യകളും യാത്രക്കാര്‍ക്കായുള്ള നവീന മാറ്റങ്ങളും ഷോയില്‍ ശ്രദ്ധനേടും. 30ലേറെ രാജ്യങ്ങളില്‍നിന്നുള്ള 150ലധികം പ്രദര്‍ശകരും 120 ഔദ്യോഗിക പര്‍ച്ചേസിങ് പ്രതിനിധികളും മേളയില്‍ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി ഏഴായിരത്തിലേറെ സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്ലോബല്‍ എയര്‍പോര്‍ട്ട് ലീഡേഴ്‌സ് ഫോറം, എയര്‍പോര്‍ട്ട് സെക്യൂരിറ്റി മിഡില്‍ ഈസ്റ്റ്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഫോറം, വുമണ്‍ ഇന്‍ ഏവിയേഷന്‍ മിഡില്‍ ഈസ്റ്റ് കോണ്‍ഫറന്‍സ് തുടങ്ങിയ പ്രമുഖ രാജ്യാന്തര സമ്മേളനങ്ങളും ഇതിനോടനുബന്ധിച്ച് നടക്കും. മധ്യപൂര്‍വദേശം, ദക്ഷിണേഷ്യന്‍ മേഖലകളിലെ വിമാനത്താവളങ്ങളുടെ നവീകരണത്തിന് ഈ മേള വലിയ പങ്കുവഹിക്കും.

ബയോമെട്രിക് സാങ്കേതികവിദ്യ - ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുള്ള മിഡില്‍ ഈസ്റ്റ്, യാത്രക്കാര്‍ക്ക് തടസ്സമില്ലാത്ത നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ബയോമെട്രിക് സാങ്കേതികവിദ്യകളില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നു. 2026 ആകുമ്പോഴേക്കും മേഖലയിലുടനീളമുള്ള യാത്രക്കാരുടെ എണ്ണം 240 ദശലക്ഷം യാത്രക്കാരില്‍ എത്തുമെന്ന് പ്രതീക്ഷ.അതുകൊണ്ട് വേഗതയേറിയതും കാര്യക്ഷമവുമായ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കേണ്ട ആവശ്യം വര്‍ദ്ധിപ്പിക്കുന്നു.

യാത്രാസമയം 40 ശതമാനം വരെ കുറയും

പരമ്പരാഗത പരിശോധനാ രീതികള്‍ക്ക് പകരം മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള ബയോമെട്രിക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വഴി വിമാനത്താവളങ്ങളിലെ പരിശോധനാ സമയം 40 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്ന് രാജ്യാന്തര വ്യോമയാന സംഘടനയായ 'അയാട്ട' വ്യക്തമാക്കുന്നു. തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഗതാഗതം സുഗമമാക്കാനും നീണ്ട ക്യൂ ഒഴിവാക്കാനും ഇത് സഹായിക്കും.

ഈ മേഖലയിലെ ബയോമെട്രിക് വിപണി 2030നകം വന്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആഗോളതലത്തില്‍ 43 ശതമാനം വിമാനത്താവളങ്ങളും ബയോമെട്രിക് ബോര്‍ഡിങ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. 2027ഓടെ മുക്കാല്‍ പങ്ക് വിമാനത്താവളങ്ങളും ഈ സാങ്കേതികവിദ്യയിലേക്ക് മാറും.

യുഎഇ വിമാനത്താവളങ്ങള്‍

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, 10-ലധികം യാത്രക്കാരെ ഒരേസമയം പ്രോസസ്സ് ചെയ്യാന്‍ കഴിയുന്ന എഐ പവര്‍ഡ് 'റെഡ് കാര്‍പെറ്റ്' സ്മാര്‍ട്ട് ടണല്‍ അവതരിപ്പിച്ചു കഴിഞ്ഞു. എമിറേറ്റ്‌സ് എയര്‍ലൈന്‍ 2017 മുതല്‍ തന്നെ ദുബൈ എയര്‍പോര്‍ട്ടില്‍ ബയോമെട്രിക് ബോര്‍ഡിങ് കാമറകള്‍ക്കായി കോടിക്കണക്കിന് ദിര്‍ഹം നിക്ഷേപിച്ചിട്ടുണ്ട്. ഫ്‌ലൈദുബായ് തങ്ങളുടെ സെല്‍ഫ് സര്‍വീസ് കിയോസ്‌കുകളില്‍ ഈ സംവിധാനം ഉള്‍പ്പെടുത്തിക്കഴിഞ്ഞു. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ഒന്‍പത് പരിശോധനാ ഘട്ടങ്ങളില്‍ അഞ്ചിലും മുഖം തിരിച്ചറിയുന്ന ബയോമെട്രിക് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇതിനുപുറമെ, ഇത്തിഹാദ് എയര്‍വേയ്സും ഈ സാങ്കേതികവിദ്യ പരീക്ഷിച്ചുവരികയാണ്.

Airport Show 2026 in Dubai to spotlight biometric technologies as Middle East travel soars

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല; സഹോദരിയുടെ വെളിപ്പെടുത്തല്‍ തള്ളി ക്രിസ്റ്റ്യാനോ

മട്ടന്നൂർ പോളിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് പരീക്ഷയിൽ കോപ്പിയടിച്ച വിദ്യാർത്ഥിക്കെതിരെ കേസെടുത്തു

ഇന്ത്യയിൽ വന്നപ്പോൾ അബദ്ധത്തിൽ പോർക്ക് കഴിച്ചു, 10 വർഷം അപൂർവരോ​ഗത്തോട് പൊരുതി യുകെ സ്വദേശിനി, എന്താണ് ന്യൂറോസിസ്റ്റിസെർക്കോസിസ്?

ഇരിക്കൂർ സ്വദേശിയായ പലചരക്ക് വ്യാപാരി വീരാജ്പേട്ടയിൽ കുഴഞ്ഞുവീണു മരിച്ചു

തളിപ്പറമ്പും പയ്യന്നൂരും പാളി; 'മറ്റാര്' മുദ്രാവാക്യവും തിരിച്ചടിച്ചു; സിപിഎമ്മിന്റെ വീഴ്ചകൾ തുറന്നു പറഞ്ഞ് പുത്തലത്ത് ദിനേശൻ