Authorities say tourists cannot perform Umrah rumors false @talhayaseen_pk
Gulf

പ്രചാരണങ്ങൾ തെറ്റ്; ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ഉംറ നിർവഹിക്കാം

ഉംറ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അടുത്തിടെ സൗദി അറേബ്യ പുതുക്കിയിരുന്നു. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ താമസസൗകര്യവും മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്രയും നിർബന്ധമായും മുൻകൂട്ടി ബുക്ക് ചെയ്യണം.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ഉംറ നിർവഹിക്കാൻ ആകില്ലെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് അധികൃതർ. ഉംറ വിസയ്ക്കുള്ള അപേക്ഷയിൽ ചില മാറ്റങ്ങൾ അടുത്തിടെ വരുത്തിയിരുന്നു. വ്യക്തിഗതമായി വിസയ്ക്ക് വേണ്ടി അപേക്ഷ നൽകുമ്പോൾ ഒരു ഇഖാമയുമായി ബന്ധിപ്പിക്കണമെന്നാണ് പുതിയ നിയമം.

സൗദിയിൽ ഉള്ള ഒരാളുടെ ഇഖാമയുടെ വിവരങ്ങൾ സമർപ്പിച്ചാൽ മാത്രമേ വിസ ലഭിക്കുകയുള്ളു. അബ്ഷീർ പ്ലാറ്റ്‌ഫോം വഴിയാണ് ഇഖാമ ബന്ധിപ്പിക്കേണ്ടത്.

ഇതിലൂടെ ഉംറ വിസയിൽ എത്തുന്നവർ നിശ്ചിത സമയത്തിനകം തിരിച്ചു പോയില്ലെങ്കിലോ അനധികൃതമായി രാജ്യത്ത് തുടർന്നാലോ ഇഖാമ നൽകിയ ആളുടെ പേരിൽ തുടർ നടപടികൾ സ്വീകരിക്കും. ഈ പുതിയ നിയമം ആണ് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചത്.

ഉംറ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അടുത്തിടെ സൗദി അറേബ്യ പുതുക്കിയിരുന്നു. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ താമസസൗകര്യവും മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്രയും നിർബന്ധമായും മുൻകൂട്ടി ബുക്ക് ചെയ്യണം.

തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും താമസം സംബന്ധിച്ച തട്ടിപ്പ് തടയുന്നതിനും വേണ്ടിയാണ് പുതിയ നടപടി.

Gulf news: Tourists Cannot Perform Umrah Rumors False Authorities Update Visa Rules.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT