പ്രതീകാത്മക ചിത്രം X
Gulf

ഡെലിവറി ഫീസ്, പ്രോസസിങ് ഫീസ്.... അധിക തുകകള്‍; കുവൈത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള പുതിയ നിയന്ത്രണങ്ങള്‍. ഉപഭോക്താക്കളെയും വ്യവസായ മേഖലയെയും ബന്ധിപ്പിക്കുന്ന തേഡ് പാര്‍ട്ടി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും.

ഡെലിവറി വ്യവസായ മേഖലയെ നിയന്ത്രിക്കുന്നതിനായാണ് പുതിയ നീക്കം. സ്വന്തം വെബ്‌സൈറ്റുകളും ഓര്‍ഡറിങ് ആപ്പും ഉപയോഗിച്ച് തങ്ങളുടെ തന്നെ ഉല്‍പന്നങ്ങള്‍ വില്‍ക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന റസ്റ്ററന്റ് പോലുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ബാധകമല്ല.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള ഓര്‍ഡറുകള്‍ക്കുള്ള ഡെലിവറി ഫീസ് ഒരു കുവൈത്തി ദിനാറില്‍ കൂടാന്‍ പാടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഈടാക്കാവുന്ന കമ്മിഷന്‍ 10 ശതമാനം മുതല്‍ 17 ശതമാനം വരെയാകും. പ്രവര്‍ത്തന ഫീസ്, പ്രോസസിങ് ഫീസ്, മറ്റ് അഡ്മിനിസ്ട്രേറ്റീവ് സര്‍ചാര്‍ജുകള്‍ തുടങ്ങിയ പേരുകളില്‍ അധിക തുകകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഈടാക്കരുത് എന്നും പുതിയ നിയമം മുന്നറിയിപ്പ് നല്‍കുന്നു.

Delivery fees, processing fees... additional fees; restrictions on online platforms in Kuwait

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം