gold rate ഫയൽ
Gulf

ദുബൈയില്‍ സ്വര്‍ണ വില കുതിക്കുന്നു; അഞ്ച് ദിവസത്തിനിടെ 14 ദിര്‍ഹം വര്‍ധന

പ്രവാസികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വിലയും ഉയര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ദുബൈയിലെ സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്ന നിരക്കിലേക്ക്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഗ്രാമിന് 14.25 ദിര്‍ഹത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയതോടെ 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് 495.75 ദിര്‍ഹത്തിലെത്തി.

ഇന്നലെ ഗ്രാമിന് 492 ദിര്‍ഹമായിരുന്നിടത്ത് നിന്ന് ഇന്ന് രാവിലെ മാത്രം 3.75 ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണുണ്ടായത്. സ്വര്‍ണ വില വിണ്ടും 500 ദിര്‍ഹം എന്ന റെക്കോര്‍ഡ് വിലയിലേക്ക് സ്വര്‍ണവില എത്തുമെന്ന് സൂചനയാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്. വിലയില്‍ 4.25 ദിര്‍ഹം വര്‍ധനവുണ്ടായാല്‍ റെക്കോര്‍ഡ് വിലയിലേക്ക് സ്വര്‍ണവില എത്തും.

പ്രവാസികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വിലയും ഉയര്‍ന്നു. ഗ്രാമിന് 3.50 ദിര്‍ഹം വര്‍ധിച്ച് 459 ദിര്‍ഹത്തിലാണ് ഇപ്പോള്‍ 22 കാരറ്റ് സ്വര്‍ണ്ണവ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച ഇത് 455.50 ദിര്‍ഹമായിരുന്നു.

ജൂലൈ 4 നും ജൂലൈ 5 നും രേഖപ്പെടുത്തിയ ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 503 ദിര്‍ഹത്തിലേക്ക് വില തിരിച്ചുമെന്നാണ് സൂചന. ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിനെക്കാള്‍ 7.25 ദിര്‍ഹത്തിന് പുറകിലാണ് ഇപ്പോള്‍ വില. ദുബായിയുടെ 22കാരറ്റ് സ്വര്‍ണ വിലയും സമാനമായ വില വര്‍ധന പിന്തുടര്‍ന്നു, പ്രതിമാസ ഏറ്റവും താഴ്ന്ന നിരക്കായ 446 ദിര്‍ഹത്തില്‍ നിന്ന് 13 ദിര്‍ഹം വില കയറി.

Dubai gold nears Dh500 again after gaining Dh14.25 in five days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിനിമം ചാര്‍ജ് 15 രൂപയാക്കണം; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

18 ഓവർ, 12 മെയ്ഡ‍ൻ, 20 റൺസ്, 5 വിക്കറ്റ്! ഇം​ഗ്ലീഷ് കൗണ്ടിയിൽ ടീമിന് കൂറ്റൻ ജയം സമ്മാനിച്ച് ഇന്ത്യൻ ടീം 'തഴഞ്ഞ' സ്പിന്നർ

കൈപമംഗലം ദുരന്തം: പരസ്പരം പഴിചാരുന്നത് ഒളിച്ചോട്ടം; എൻഎച്ച്എഐക്ക് കർശന മുന്നറിയിപ്പ് നൽകി; സുരേഷ് ഗോപി

അടുക്കള വൃത്തിയാക്കുമ്പോൾ മറന്നുപോകുന്ന 10 ഇടങ്ങൾ, രോഗാണുക്കൾ ഒളിഞ്ഞിരിക്കുന്നത് ഇവിടെ

KITTS: കിറ്റ്‌സിൽ പ്രൊഫസർ, റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ; അവസാന തീയതി സെപ്റ്റംബർ 9