ദുബൈ: ദുബൈയില്‍ സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് വിപണി തുറന്നപ്പോള്‍ 24 കാരറ്റ് സ്വര്‍ണത്തിന് 8 ദിര്‍ഹം കുറഞ്ഞ് 456.25 ദിര്‍ഹം എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് സ്വര്‍ണങ്ങള്‍ യഥാക്രമം 422.50 ദിര്‍ഹം, 405.25 ദിര്‍ഹം, 347.25 ദിര്‍ഹം, 271 ദിര്‍ഹം എന്നിങ്ങനെ താഴ്ന്ന നിരക്കുകളിലാണ് വ്യാപാരം നടന്നത്.
ആഗോള വിപണിയില്‍ സ്വര്‍ണവില 2.08 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,782 ഡോളറിലെത്തി. വെള്ളിയുടെ വില 3.47 ശതമാനം കുറഞ്ഞ് ഔണ്‍സിന് 45.83 ഡോളറായി. ഒക്ടോബര്‍ പകുതി മുതല്‍ ദുബൈ വിപണിയില്‍ സ്വര്‍ണവില തുടര്‍ച്ചയായി ഇടിവാണുണ്ടാകുന്നത്. 500 ദിര്‍ഹത്തില്‍ താഴെയാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
ഊര്‍ജ്ജ വിലക്കയറ്റം മൂലമുണ്ടാകുന്ന പണപ്പെരുപ്പം തുടരുമെന്നും, ഇത് യുഎസ് ഫെഡറല്‍ റിസര്‍വിനെ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതടക്കമുള്ള കൂടുതല്‍ കര്‍ശനമായ നടപടികളിലേക്ക് നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates