പ്രതീകാത്മക ചിത്രം 
Gulf

ദുബൈയില്‍ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍; പ്രവാസികള്‍ക്ക് ആശ്വാസം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ദുബൈയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 519.75 ദിര്‍ഹമായാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 483 ദിര്‍ഹത്തില്‍ നിന്നും 481.25 ദിര്‍ഹമായും കുറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ 24കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 48.5 ദിര്‍ഹമായും ജൂണില്‍ ഇതുവരെ ഗ്രാമിന് 27.75 ദിര്‍ഹമായും കുറഞ്ഞു. ആഗോളതലത്തില്‍, സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.45 ശതമാനം ഇടിഞ്ഞ് 4,310 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

വിവിധ കാരറ്റുകളുടെ ഗ്രാമിന് മേലുള്ള വിപണി നിരക്കുകള്‍

24 കാരറ്റ് സ്വര്‍ണം: ഗ്രാമിന് 519.75 ദിര്‍ഹം

22 കാരറ്റ് സ്വര്‍ണം: ഗ്രാമിന് 481.25 ദിര്‍ഹം ആണ് പുതിയ വില.

21 കാരറ്റ് സ്വര്‍ണം: ഗ്രാമിന് 461.25 ദിര്‍ഹം

18 കാരറ്റ് സ്വര്‍ണം: ഗ്രാമിന് 395.5 ദിര്‍ഹം

14 കാരറ്റ് സ്വര്‍ണം: ഗ്രാമിന് 308.5 ദിര്‍ഹം

കഴിഞ്ഞ ആഴ്ചകളില്‍ ഉയര്‍ന്ന നിരക്കില്‍ തുടര്‍ന്ന സ്വര്‍ണവില പെട്ടെന്ന് കുറഞ്ഞത് യുഎഇയിലെ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാനുള്ള നല്ലൊരു അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇസ്രയേല്‍-ഇറാന്‍ സൈനിക നീക്കങ്ങളെ തുടര്‍ന്നുള്ള ആഗോള വിപണിയിലെ മാറ്റങ്ങളും യുഎസ് സാമ്പത്തിക ഡാറ്റയുമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില ഇടിയാന്‍ കാരണമായത്.

Dubai gold rate Today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലോൺ ആപ്പിന്റെ പേരിൽ തലസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്, ലക്ഷ്യം വിദേശ മലയാളികൾ'; ഉത്തരേന്ത്യക്കാർ പിടിയിൽ

ഭാരോദ്വഹനത്തില്‍ മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ; ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

പൊലീസ് അസോസിയേഷനിലും 'വെട്ട്'; ഇനി രണ്ട് സംഘടനകൾ മാത്രം!

'പാറ്റകളുടെ' സമരത്തിനെത്തിയത് 2873 ക്രിമിനലുകള്‍; ഇവരില്‍ കൊലക്കേസ് പ്രതികളും പോക്‌സോ പ്രതികളുമെന്ന് ഡല്‍ഹി പൊലീസ്

'ധര്‍മേന്ദ്ര പ്രധാന്‍ അഴിമതിയുടെ പ്രതീകം; പാര്‍ലമെന്റിലെ സ്വീകരണം കുട്ടികളുടെ ഭാവി തകര്‍ത്തതിന്റെ ആഘോഷം'