Emirates Airline  
Gulf

സൗജന്യമായി ടിക്കറ്റ് തീയതി മാറ്റാം; ദുബൈ യാത്രക്കാര്‍ക്ക് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്‌സ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: യാത്രക്കാര്‍ക്ക് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റുകളുടെ തീയതി എത്ര തവണ വേണമെങ്കിലും സൗജന്യമായി മാറ്റാനുള്ള അവസരം ഇതിലൂടെ ലഭിക്കും. ഓഗസ്റ്റ് 10 മുതലാണ് പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നത്.

ഇക്കോണമി ക്ലാസിലെ സേവര്‍, ഫ്‌ലെക്‌സ് ടിക്കറ്റുകള്‍ക്കും ബിസിനസ് ക്ലാസിലെ സ്‌പെഷ്യല്‍, സേവര്‍, ഫ്‌ലെക്‌സ് ടിക്കറ്റുകള്‍ക്കും തീയതി മാറ്റാന്‍ ഫീസ് നല്‍കേണ്ടതില്ല. എത്ര തവണ വേണമെങ്കിലും തീയതി മാറ്റാവുന്നതാണ്.

ദുബൈയിലേക്കുള്ള യാത്രകള്‍ റദ്ദാക്കുമ്പോഴുള്ള നിരക്കുകളും കുറച്ചിട്ടുണ്ട്. എമിറേറ്റ്‌സിന്റെ മറ്റ് ആഗോള റൂട്ടുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് തീയതിയില്‍ ഒരു തവണ സൗജന്യമായി മാറ്റം വരുത്താം. കൂടാതെ ടിക്കറ്റ് നിരക്കുകള്‍ മാറ്റമില്ലാതെ 24 മണിക്കൂര്‍ വരെ ഹോള്‍ഡ് ചെയ്യാനും സാധിക്കും. സംഘര്‍ഷ മേഖലകളുമായി ബന്ധപ്പെട്ട മെഡിക്കല്‍ ചെലവുകള്‍ക്ക് 25,000 ഡോളര്‍ വരെയുള്ള പരിരക്ഷയും 30 ദിവസം വരെ സൗജന്യ ട്രിപ്പ് എക്സ്റ്റന്‍ഷനും ഉള്‍പ്പെടുന്ന കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് പരിരക്ഷയും പ്രഖ്യാപിച്ചിട്ടുണ്ട്.

Emirates offers unlimited free date changes for Dubai-bound passengers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാമിയേ ശരണമയ്യപ്പാ..; മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ

ഒരു മിനിറ്റില്‍ 75 പേര്‍ പതിനെട്ടാംപടി കയറും; 80 ലക്ഷം ടിന്‍ അരവണ ഉറപ്പാക്കും; ശബരിമല സജ്ജം

Weekly horoscope (November 15- November 21, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam November 16| സർക്കാർ ആനുകൂല്യങ്ങളിൽ അനുകൂല പുരോഗതി, ആരോഗ്യം മെച്ചപ്പെടും