Family of Six Found Dead in Oman Home After Suspected Gas Leak file
Gulf

കുടുബത്തിലെ ആറ് പേർ മരിച്ച നിലയിൽ; വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്ന് ഒമാൻ പൊലീസ്

റൂമിൽ ഉപയോഗിച്ചിരുന്ന ഹീറ്ററിന്റെ കാലപ്പഴക്കമോ അല്ലെങ്കിൽ കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ ചെയ്യാത്തതോ കാരണം കാർബൺ മോണോക്സൈഡ് പുറത്ത് വന്നിരിക്കാം. നിറമോ മണമില്ലാത്തതുമായ വാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാൽ മിനിറ്റുകൾക്കുള്ളിൽ മരണത്തിന് കാരണമാകും

സമകാലിക മലയാളം ഡെസ്ക്

മസ്കത്ത്: ഒമാനിലെ ആമിറാത്ത് വിലായത്തില്‍ ഒരു കുടുംബത്തിലെ ആറ് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അൽ അത്കിയ പ്രദേശത്ത് താമസിച്ചിരുന്ന ഭര്‍ത്താവും ഭാര്യയും നാല് കുട്ടികളുമാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ ഒ പി) അറിയിച്ചു.

ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം കണ്ട്രോൾ റൂമിലേക്ക് വിളിച്ചു അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഉടൻ പൊലീസ് സംഭവസ്ഥലത്ത് എത്തി. വിഷവാതകം ശ്വസിച്ചാകാം മരണം സംഭിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ് എന്നും പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

റൂമിൽ ഉപയോഗിച്ചിരുന്ന ഹീറ്ററിന്റെ കാലപ്പഴക്കമോ അല്ലെങ്കിൽ കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ ചെയ്യാത്തതോ കാരണം കാർബൺ മോണോക്സൈഡ് പുറത്ത് വന്നിരിക്കാം. നിറമോ മണമില്ലാത്തതുമായ വാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാൽ മിനിറ്റുകൾക്കുള്ളിൽ മരണത്തിന് കാരണമാകും. അത് കൊണ്ട് ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ കൃത്യമായി നീരീക്ഷിക്കണമെന്നും അറ്റകുറ്റപണികൾ കൃത്യസമയത്ത് നടത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Gulf news: Oman Tragedy Family of Six Dies in Sleep After Suspected Carbon Monoxide Leak.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്

ധർമ്മസ്ഥല കേസ്; 6 പ്രതികൾക്കെതിരെ എസ്ഐടി കുറ്റപത്രം

മാനസിക പീഡനത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്റെ ആത്മഹത്യ; ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു

ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍; ഫിഫ റാങ്കിങില്‍ വീണ്ടും വന്‍ തിരിച്ചടി

SCROLL FOR NEXT